പത്താംക്ലാസിലെ ക്ലാസ് അദ്ധ്യാപകര്‍ അറിയാന്‍
1. എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റ് ലഭ്യമാകാന്‍
ഉപരിപഠനം നടത്തുന്ന സ്ഥാപനത്തിനാണ് മാര്‍ക്ക് ലിസ്റ്റ് നല്‍കുക . അതിനായി സ്ഥാപനത്തില്‍ നിന്നുള്ള ഒരു കവറിംഗ് ലറ്റര്‍ എസ് എസ് എല്‍ സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി 200 രൂപ ഡി ഡി എടുത്ത് അപേക്ഷിക്കണം
2.മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ , 50 രൂപയുടെ ചലാന്‍ പരീക്ഷാ ഭവന്റെ ഹെഡ് ഓഫ് അക്കൌണ്ടില്‍ അടച്ചത് ( 02020110292) ഇത് ലഭിക്കുവാന്‍ ഒരു ആഴ്ച സമയമെടുക്കും
3.ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍
എസ് ഇ ആര്‍ ടി യുടെ സഹകരണത്തോടെയാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് . ഇതിന്റെ ആവശ്യം വരിക വിദേശത്ത് പഠിച്ചവര്‍ക്കാണ് . പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ 50 രൂപയുടെ ഡി ഡി എടുക്കണം . സ്ഥാപനത്തില്‍ നിന്ന് കുട്ടി പഠിച്ച സിലബസ് അയക്കണം . വിദ്യാര്‍ത്ഥിയുടെ അപേക്ഷയും വേണം
4. ജനുവിന്‍നസ് സര്‍ട്ടിഫിക്കറ്റ്
ഇത് സ്ഥാപനമാണ് ചോദിക്കുന്നത് . അതിനാല്‍ അപേക്ഷയോടൊപ്പം സെക്രട്ടറിയുടെ പേരില്‍ മാറാവുന്ന 100 രൂപയുടെ ഡി ഡി യും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും
5.ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന്
നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ യും 350 രൂപക്ക് ചലാന്‍ അടക്കണം
സര്‍ട്ടിഫിക്കറ്റ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടാല്‍ ....
പത്രപ്പരസ്യവും ഫസ്റ്റ്ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അഫിഡവിറ്റും വേണം
പത്രപ്പരസ്യത്തിന്റെ മുഴുവന്‍ പേജും വേണം ; പരസ്യം ഉള്ള കോളം മാത്രം പോര
നോട്ടറി അറ്റസ്റ്റ് ചെയ്താല്‍ ശരിയാവില്ല ..
സര്‍ട്ടിഫിക്കറ്റിന് ഡാമാജാണ് സംഭവിച്ചതെങ്കില്‍ ...
അതില്‍ രജിസ്റ്റര്‍ നമ്പറും പേരും ഉണ്ടെങ്കില്‍ ....
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വേണ്ടതില്ല
6. ജനനതിയ്യതി തിരുത്തുവാനായി അപേക്ഷ നല്‍കിയാല്‍ വിദ്യാര്‍ത്ഥിയുടെ വീട് അഡ്രസ്സിലേക്കാണ് സര്‍ട്ടിഫിക്കറ്റ് വരിക എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് സ്കൂളിലേക്കാണ് വരിക
7. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ , മാര്‍ക്ക് ലിസ്റ്റ് , ബയോ ഡാറ്റ എന്നിവ സ്കൂളില്‍ നിന്ന് കൊടുക്കുവാന്‍ പാടില്ല
8. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടുന്നത് മൂന്നാമത്തെ പ്രാവശ്യമാണെങ്കില്‍ 750 രൂപയുടെ ചലാന്‍ അടക്കണം
9. എ ലിസ്റ്റ് ലെ ക്ലറിക്കള്‍ എറര്‍ മൂലം തെറ്റ് സംവിച്ചാല്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പില്‍ അപേക്ഷ നല്‍കിയാല്‍ മതി അഡ്മിഷന്‍ രജിസ്റ്ററിന്റെ കോപ്പിയും ജനനസര്‍ട്ടിഫിക്കറ്റ് ഒറിജിനലും വേണം
10. മറ്റ് തെറ്റുകളാണ് തിരുത്തേണ്ടതെങ്കില്‍ 30 രൂപയുടെ ചലാന്‍ അടക്കണം വില്ലേജ് ഓഫീസറുടെ പക്കല്‍ നിന്ന് വണ്‍ ഏന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റും വേണം
11. പത്താം ക്ലാസുവരെയുള്ള തെറ്റുകള്‍ എച്ച് എം ന് തിരുത്താമെങ്കിലും അതിന്റെ പ്രൊസീഡിയര്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ ഒട്ടിച്ചു വെക്കണം
12. അണ്‍ ക്ലെയിംഡ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടുവാന്‍ 50 രൂപയുടെ ചലാന്‍ അടക്കണം
13 എല്‍ ഡി കുട്ടികള്‍ക്ക് ഡിസ്‌കാല്‍കുലിയ ആണ് ഉള്ളതെങ്കില്‍ കണക്ക് പരീക്ഷക്ക് മാത്രമേ ഇളവ് ലഭിക്കു
14.ഡിസ്‌ഗ്രാഫിയ , ഡിസ്‌ലെക്സിയ എന്നിവ ഉള്ളവര്‍ക്ക് എല്ലാ പരീക്ഷകള്‍ക്കും ഇളവ് ലഭിക്കും ,
15 എച്ച് ഐ , എം ആര്‍ എന്നിവര്‍ക്കു മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളൂ
16. സ്ക്രൈബ് ഒമ്പതാംക്ലാസിലെ കുട്ടിയായിരിക്കണം
Changing
Rhythm...
Through
an open window
a
dove flew to sky
After
a long night rain drops
were
in hurry to dry
But
wings were not still ready
to
spare that white crystals
It
hear many rhythms from
dry
throats arise all around
Two
three drops roll down
from
that eyes too
Maybe
the last or the first
to
save water in this EARTH
As
writing in golden script the sound-
don't
leave echo in atmosphere
Nobody
hear this ,
Nobody
answer this
But
still that small beaks
were
pronouncing something!
Anjitha.
K. A.
Standard 10G (2013-2014)
WATER
-DONOR OF LIFE
“Water
is the donor of our life”. There is no doubt in this statement.2013
is water co-operation year for us. At this year we have to think
about the importance of water in the Earth and also we have to save
water. As the heading says water is exactly the donor of the life
because all living thinks on the earth need water to drink. Without
water there is no life on the Earth. So we can call water as the
“life blood of the Earth”. Water is also an important factor in
'panchabhoothas' of Sanskrit. Water is inevitable for the existence of living beings. So water has it's own importance. But the
precious water is extinct from the Earth now.
Now
a days man is trying to findout water on other planets. But he is not
trying to protect the water which is available on the earth.2/3 part
of our Earth is surrounded with water and also we have so many water
resources on earth. But only a small amount of water can be used as
drinking water. For example in Kerala we have 44 rivers and 29 lakes.
Oceans, lakes,rivers etc are the other water resources on the Earth.
We have to protect the precious water
Now
a days man is polluting water bodies. As a result we have to face
water scarcity. We have said that water is essential for life. We
cannot even imagine about an earth without water. So, SAVE
WATER.....SAVE LIFE....!
HEERA
KRISHNA R Standard 10G (2013-2014)
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുര്‍വേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.പി. ആര്‍. ശാസ്ത്രികളാണ് 1935 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തില്‍ പറവൂര്‍ ടൗണില്‍ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂള്‍ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവില്‍ ഇന്നത്തെ നിലയില്‍ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. സ്കൂളില്‍ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.
സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി, കാഥിക ചക്രവര്‍ത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു. സുപ്രസിദ്ധ കാര്‍ഡിയോളജിസ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജ് സീനിയര്‍ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രന്‍, ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ, ആകാശവാണി-ദൂരദര്‍ശന്‍ അസി. ഡയറക്ടര്‍ ശ്രീ. സി. പി. രാജശേഖരന്‍, മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ശ്രീ. വില്‍സണ്‍ എന്നിവരെല്ലാം ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു.
1964 ലാണ് ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. 1998-ല്‍ ഹയര്‍ സെക്കന്‍ററി കോഴ്സ് അനുവദിക്കപ്പെട്ടു. ഡോ. പി. ആര്‍. ശാസ്ത്രികള്‍ തന്റെ അവസാന നാളുകളില്‍ വിദ്യാലയം എസ്. എന്‍. ഡി. പി. യൂണിയന്‍ കൈമാറുകയും, യൂണിയന്‍ അത് പൂര്‍വ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 2149 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 750 കുട്ടികളും ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 61 പേരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 32 പേരും അദ്ധ്യാപകരാണ്. ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.
പഠന - പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്. എസ്.എസ്. എല്‍.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. എന്‍. വി. സംസ്കൃത ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്.
എസ്. എന്‍. വി.സയന്‍സ് ക്ലബ്ബ്, എന്‍.സി.സി.(എയര്‍ഫോഴ്സ്), എസ്. എന്‍. വി. മ്യൂസിക്, എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, എസ്. എന്‍. വി. വോളി ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്, എന്‍. എസ്, എസ് യൂണിറ്റ്, സര്‍ഗ്ഗ വേദി, ഹെല്‍ത്ത് ക്ലബ്ബ്, റെഡ് ക്രോസ്, എന്നീ സംഘടനകള്‍, പുതുമയുള്ള തനതു പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു
SNV
Sanskrit HSS, N Paravur
എന്റോവ്മെന്റുകള്‍
-
മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് 5-ാം ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സ് വരെ തുടര്‍ച്ചയായി നല്‍കുന്ന ഡോ പി ആര്‍ ശാസ്ത്രി സാര്‍ എന്റോവ്മെന്റ്
-
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ നല്‍കുന്ന ക്യാഷ് അവാര്‍ഡ്
-
5-ാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന 32 വിദ്യാര്‍ത്ഥികള്‍ക്ക് റിട്ട. പ്രിന്‍സിപ്പല്‍ ശ്രീ എം വി ഷാജി മാസ്റ്റര്‍ ഏര്‍പ്പെടുത്തിയ പി ആര്‍ ശാസ്ത്രി മെമ്മോറിയല്‍ എന്റോവ്മെന്റ്.
-
എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥിക്കും സ്ക്കൂളിലെ കലാപ്രതിഭയ്ക്കും റിട്ട. പ്രിന്‍സിപ്പല്‍ ശ്രീമതി ജി കോമളവല്ലിയമ്മ ടീച്ചര്‍ നല്‍കുന്ന എന്റോവ്മെന്റുകള്‍
-
എസ് എസ് എല്‍ സി പരീക്ഷയില്‍ ഇംഗ്ലീഷില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ത്ഥിക്ക് റിട്ട. ഹെഡ്‌മിസ്ട്രസ് ശ്രീമതി കെ വി ഐഷ ടീച്ചര്‍ നല്‍കുന്ന എന്റോവ്മെന്റ്
-
എസ് എസ് എല്‍ സി പരീക്ഷയില്‍ സോഷ്യല്‍ സയന്‍സില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥിക്കും കായിക പ്രതിഭയ്ക്കും റിട്ട അധ്യാപിക ശ്രീമതി കെ രമാദേവി ടീച്ചര്‍ നല്‍കുന്ന എന്റോവ്മെന്റുകള്‍
-
എസ് എസ് എല്‍ സി പരീക്ഷയില്‍ സോഷ്യല്‍ സയന്‍സില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥിക്ക് റിട്ട അധ്യാപിക ശ്രീമതി സി എ ജലജ ടീച്ചര്‍ നല്‍കുന്ന എന്റോവ്മെന്റ്
-
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാഫ് നല്‍കുന്ന എന്റോവ്മെന്റ്
-
എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന 10 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വി ആര്‍ അംബിക മെമ്മോറിയല്‍ എന്റോവ്മെന്റ്
-
10-ാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനിക്ക് നല്‍കുന്ന ശ്രീമതി തങ്കം ടീച്ചര്‍ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ്
-
7-ാം ക്ലാസ്സില്‍ സംസ്കൃതത്തിന് കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിനിക്ക് റിട്ട അധ്യാപിക ശ്രീമതി എം കെ വത്സ ടീച്ചര്‍ നല്‍കുന്ന എന്റോവ്മെന്റ്
-
7-ാം ക്ലാസ്സില്‍ സംസ്കൃതത്തിന് കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് ശ്രീ പി ബി രവീന്ദ്രന്‍ മാസ്റ്റര്‍ നല്‍കുന്ന എന്റോവ്മെന്റ്
-
7-ാം ക്ലാസ്സിലെ മികച്ച വിദ്യാര്‍ത്ഥിക്കും വിദ്യാര്‍ത്ഥിനിക്കും നല്‍കുന്ന ശ്രീ ജയരാജ് മെമ്മോറിയല്‍ എന്റോവ്മെന്റ്
-
5 മുതല്‍ 10 വരെ ഓരോ ക്ലാസ്സിലെയും ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ശ്രീമതി ടി കെ പ്രഭ ടീച്ചര്‍ മെമ്മോറിയല്‍ അവാര്‍ഡ്
-
സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ എ ഗ്രേഡ് നേടുന്ന ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഗണിത ശാസ്ത്ര അധ്യാപകര്‍ നല്‍കുന്ന അവാര്‍ഡ്