അഭിജ്ഞാനം
എസ് എന്‍ വി സംസ്കൃത വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ.
അഭിജ്ഞാനം 2017 ന്റെ ഭാഗമായുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം 2017 ഫെബ്രുവരി 4ാം തീയതി നടന്നു. രാവിലെ സ്ക്കൂള് സ്ഥാപകന്‍ ഡോ. പി ആര് ശാസ്ത്രി സാറിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടി ആരംഭിച്ചു. ഓരോ അംഗവും പ്രത്യേകം തയ്യാറാക്കിയ രജിസ്ട്രേഷന് ഫോം പൂരിപ്പിച്ചുകൊണ്ട് സാന്നിദ്ധ്യം രേഖപ്പെടുത്തി. തുടര്‍ന്ന് മീറ്റീംഗ് ആരംഭിച്ചു. മുന്‍ മന്ത്രിയും ഇപ്പോള്‍ വൈപ്പിന്‍ എം എല്‍ എ യുമായ ശ്രീ എസ് ശര്‍മ്മയുടെ അദ്ധ്യക്ഷതയിലാണ് പരിപാടി നടന്നത്. മറ്റൊരു പൂര്‍വ്വ വിദ്യാര്‍ത്ഥിയും കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ഭിഷഗ്വരന് ഡോ. സി കെ രാമചന്ദ്രന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ശ്രീ എസ് ശര്‍മ്മ ശാസ്ത്രി സാറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിവരിച്ചു. താന്‍ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ശാസ്ത്രി സാര്‍ ചെയ്ത സഹായങ്ങളും....സ്ക്കൂള് വികസനത്തില്‍ പ്രതേകിച്ച് പ്ലസ്ടു അനുവദിക്കുന്നകാര്യത്തില്‍ മന്ത്രി എന്ന രീതിയില്‍ അദ്ദേഹം ഇടപെട്ടരീതിയും വികാരനിര്‍ഭരമായി അവതരിപ്പിച്ചു. ശാസ്ത്രി സാര്‍ ജീവിതത്തില്‍ ഉണ്ടാക്കിയ പരിവര്‍ത്തനത്തെക്കുറിച്ച് ഡോ സി കെ രാമചന്ദ്രനും വിവരിച്ചു.
എല്ലാ പൂര്‍വ്വ അദ്ധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. 90 കഴിഞ്ഞ ശ്രീ ജനാര്‍ദ്ദനന്‍പിള്ള മുതല്‍ ഒട്ടേറെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. യോഗത്തില്‍ വച്ച് എല്ലാ പൂര്‍വ്വ അധ്യാപകരെയും ശ്രീ എസ് ശര്‍മ്മ ആദരിച്ചു. ശ്രീ പി കെ മോഹനന് മാസ്റ്റര്‍, ശ്രീമതി കോമള വല്ലി ടീച്ചര്‍, ശ്രീ എം വി ഷാജി മാസ്റ്റര്‍, ശ്രീ എം എന്‍ ശിവന് മാസ്റ്റര്‍, തുടങ്ങിയ പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും ആശംസകളും അനുഭവങ്ങളും പങ്കുവെച്ചു. ഡോ. സി കെ രാമചന്ദ്രന് ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം തയ്യാറാക്കുന്നതിനുള്ള തുക നല്‍കുമെന്ന് പ്രഖ്യാപിച്ചു.ശ്രീ എസ് ശര്‍മ്മ, മറ്റു പൂര്‍വ്വ വിദ്യാര്‍ത്ഥികളും അത്തരരത്തില്‍ തങ്ങളുടെ കൈത്താങ്ങ് സ്ക്കൂളിന് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. സ്ക്കൂള് മാനേജര്‍, പി ടി എ പ്രസിഡന്റ്, ശ്രീ ഡി ബാബു എന്നിവരും സംസാരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ ടി വി നിധിന് ആശംസകള്‍ നേര്‍ന്നു. അദ്ദേഹം 5 ഫാനുകള്‍ സ്പോണ്സര് ചെയ്തു. ശ്രീ ടി ആര് ശരത്ത് പരിപാടി വളരെ ഭംഗിയായി അവതരിപ്പിച്ചു.
തുടര്‍ന്ന് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. എല്ലാവരും ഉച്ചഭക്ഷണത്തിനു ശേഷം വീണ്ടും സമ്മേളിച്ചു. ശരത്ത് തന്നെയായിരുന്നു മോഡറേറ്റര്‍. കുറെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പാട്ടു പാടി. കുറെ പേര് അനുഭവങ്ങള്‍ പങ്കുവെച്ചു. ശ്രീ എസ് ശര്‍മ്മ അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളം സ്ക്കൂള് വികസനത്തിന് സംഭാവനയായി നല്‍കാമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് കുറച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍കൂടി അവരുടെ സംഭാവന പ്രഖ്യാപിച്ചു. അനുഭവങ്ങളും പാട്ടുകളും അവതരിപ്പിച്ചു. ശ്രീ ആര് എന്‍ അദ്ദേഹത്തിന്റെ മധുരസ്മരണകളും തന്റെ സാഹിത്യപ്രവര്‍ത്തനത്തില്‍ വിദ്യാലയം വഹിച്ച പങ്കിനെക്കുറിച്ചും വിവരിച്ചു. ശ്രീ ഡി ബാബു, ശ്രീ സോമന്, ഡോ. കെ കെ തമ്പി, ശ്രീ നളിനാക്ഷന്, ശ്രീ സന്തോഷ് എന്നിവരും അനുഭവങ്ങള്‍ പങ്കുവെച്ചു.
യോഗത്തില്‍ നിന്നും തെരഞ്ഞെടുത്ത കമ്മറ്റി അംഗങ്ങള്‍
ശ്രീ. എസ് ശര്‍മ്മ -രക്ഷാധികാരി
ഡോ. സി കെ രാമചന്ദ്രന് -രക്ഷാധികാരി
ഡോ.തമ്പി (ചെയര്മാന്)
നളിനാക്ഷന്
ഡി ബാബു
സന്തോഷ്
അനില്‍കുമാര്‍(കുട്ടന്‍സ്)
നീതു
ഷാലി
ഗോപാലകൃഷ്ണന്
ഷാലിന്‍
ശരത്ത് ടി ആര്
സാഹി കെ വി (കണ്‍വീനര്‍)

Donations
Dr. CK Ramachandran - 2.5 Lakhs
Sri. S Sarma - 24500/-
Dr. Thampi - 10000/-
Dr. Vinod - 10000/-
Smt. Sasamba- 10000/-
Smt. Leela - 10000/-
Sri. PS Udayabhanu -10000/-
Sri.TV Nithin (Counsilor) - 5 Fans
പ്രിയരേ,
ദീപ്തസ്മരണകളാല്‍
പ്രോജ്ജ്വലമായ സംസ്കൃതിക്ക്
എന്നും
അമൂല്യമായ സംഭാവനകള്‍ നല്കി
പറവൂര്‍ നഗരത്തിന്
തിലകക്കുറിയായി
വിരാജിക്കുന്ന എസ് എന്‍ വി
സംസ്കൃതവിദ്യാലയം.
ദശാബ്ദങ്ങളായി
ഈ വിദ്യാലയം ജന്മം നല്കിയ
പ്രതിഭകള്‍,
അവര്‍ക്ക്
നേര്‍വഴി തെളിച്ച ഗുരുശ്രേഷ്ഠര്‍
ഏവരും
വീണ്ടും ഒത്തുകൂടുന്ന സുദിനം
-
' അഭിജ്ഞാനം
-
2017 '
എസ്
എന്‍ വി പൂര്‍വ്വ വിദ്യാര്‍ത്ഥി-
അധ്യാപകസംഗമം.
ഫെബ്രുവരി 4 രാവിലെ
കൃത്യം 9
മണിക്ക്.
സ്നേഹക്കൂട്ടായ്മയില്‍
പങ്കെടുക്കുന്നവര്‍
ജനുവരി 30ന്
മുമ്പ് അറിയിക്കുമല്ലോ...?
സ്നേഹാദരങ്ങളോടെ
ക്ഷണിക്കുന്നു
ആര്
എന്‍ ഹോമര്‍ -
8547829138
ടി
ആര് ശരത്ത് -
9020956226
പി
ജി നളിനാക്ഷന് -8547281958
കെ
വി സാഹി -
9446142239
സ്ക്കൂള്
ഓഫീസ് -
0484 -2449744, 2447844
_______________________________________________
രജിസ്ട്രേഷന്
ഫീസില്ല.
സംഭാവനകള്‍
സ്വീകരിക്കുന്നതാണ്.
No comments:
Post a Comment