Tuesday, 17 January 2023
എസ്.എൻ.വി.സ്കൂളിൽ നിന്നും ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവരെ ആദരിച്ചു.
Life Kochi: നോർത്ത് പറവൂർ. -ഡൽഹിയിൽ വച്ച് നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന ടീം അംഗങ്ങളായി പങ്കെടുത്ത ഒ.എസ്. അനുശ്രീ, വരുൺ മനോജ് എന്നിവരേയും ജമ്മുകാശ്മീരിൽ നടന്ന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ദേവിക സാബുവിനേയും നഗരത്തിൽ നിന്നും വാദ്യമേള അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. സ്ക്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ , എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ, പി.ടി.എ., അദ്ധ്യാപകർ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജർ ഹരി വിജയൻ , പി.ടി.എ പ്രസിഡന്റ് കെ.ബി സുബാഷ്, പ്രിൻസിപ്പൽ വി.ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ.ബിജു എന്നിവർ സംസാരിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment