Monday, 28 November 2022
ഉപജില്ലാകലോത്സവം - കലാകിരീടം എസ് എന്‍ വി സംസ്കൃത സ്കൂളിന്
ഓവറോൾ ചാമ്പ്യൻഷിപ്പ് എസ് എൻ വി സംസ്കൃത സ്കൂളിന് .
പറവൂർ ഉപജില്ലാ കലോത്സവത്തിൽ 631 പോയിൻ്റ് നേടി എസ് എൻ വി സംസ്കൃത സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി, രണ്ടാം സ്ഥാനത്തുള്ള വിദ്യാലയത്തേക്കാൾ 77 പോയിൻ്റ് കൂടുതൽ .
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 223 പോയിൻ്റോടെ ഒന്നാം സ്ഥാനം.
ഹയർ സെക്കണ്ടറി ജനറൽ വിഭാഗത്തിൽ 171 പോയിൻ്റോ ടെ രണ്ടാം സ്ഥാനം
സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 90 പോയിൻ്റോടെ ഒന്നാം സ്ഥാനം .യൂ പി വിഭാഗത്തിൽ 82 പോയിൻ്റോടെ ഒന്നാം സ്ഥാനം.
കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ (79) ഫുൾ എ പ്ലസും നൂറു ശതമാനം വിജയവും നേടിയ സംസ്കൃത സ്കൂളിന് ഉപജില്ല കലോത്സവത്തിലെ ഓവറോൾ ചാമ്പ്യഷിപ്പ് വിജയം മറ്റൊരു തിലകക്കുറിയായി.
Saturday, 29 October 2022
Friday, 9 September 2022
ആസാദി കാ അമൃത് മഹോത്സവ്
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 11 സ്റ്റാഫ് മീറ്റിഗ് ചേര്‍ന്നു. സ്വാതന്ത്ര്യദിനം ഭംഗിയായി ആഘോഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. പ്രവേശനകവാടത്തില്‍ പ്രത്യേകം തയ്യാറാക്കിയ ബാനര്‍ പ്രദര്‍ശിപ്പിച്ചു. സ്കൂളില്‍ ഫ്രീഡം വാള്‍ തയ്യാറാക്കി.
ആഗസ്റ്റ് 15 – സ്വാതന്ത്ര്യത്തിന്റെഅമൃത് മഹോത്സവം വിവിധപരിപാടികളോടെ ആഘോഷിച്ചു.
ആഗസ്റ്റ് 15 രാവിലെ സ്കൂളിന്റെ സ്വാതന്ത്ര്യദിന റാലി മുനിസിപ്പല്‍ ഓഫീസില്‍ നിന്ന് പറവൂര്‍ കച്ചേരി മൈതാനത്തേക്ക് നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭ നടത്തിയ പരിപാടികളില്‍ ഏറ്റവും കൂടിതല്‍ പോയിന്റ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. റാലിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. സ്കൂളിലെ കായികാധ്യാപകന്‍ ശ്രീ ബിന്നിമാസ്റ്ററെ ആദരിച്ചു.
സ്കൂളില്‍ രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. ദേശീയഗാനം, ദേശഭക്തി ഗാനം എന്നിവ അതോടൊപ്പം നടന്നു. 9.30 മുതല്‍ രണ്ട് വേദികളിലായി കുട്ടികളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ നടന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പറവൂരിലെ സ്കൂളുകള്‍ക്കായി നടത്തിയ ദേശഭക്തിഗാന മത്സരത്തില്‍ ഹൈസ്ക്കൂള്‍ - യുപി വിഭാഗങ്ങളില്‍ നമ്മുടെ വിദ്യാവയം രണ്ടാം സ്ഥാനം നേടി
Saturday, 16 July 2022
SSLC റീവാല്യൂവേഷനില്‍ 6 ഫൂള്‍ എ പ്ലസ് കൂടി ആകെ 79 ഫുള്‍ എ പ്ലസ്
എസ് എസ് എല്‍ സി റിവാല്യൂവേഷനില്‍ 6 പേര്‍ക്കുകൂടി ഫുള്‍ എ പ്ലസ് കിട്ടി.
ഇപ്പോള്‍ ആകെ 79 ഫുള്‍ എ പ്ലസ് ,
31പേര്‍ക്ക് 9 എ പ്ലസ്,
25 പേര്‍ക്ക് 8 എ പ്ലസ്
അന്നും ഇന്നും പറവൂരില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ്
എസ് എന്‍ വിയില്‍ മാത്രം
Sunday, 3 July 2022
പ്ലസ് ടുവിലും എസ് എസ് എല്‍ സിയ്ക്കും കൂടി ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് എസ് എന്‍ വി യ്ക്ക്
പ്ലസ് ടു പരീക്ഷയിലും മികച്ച വിജയം നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു.
പ്ലസ് ടു വില്‍ 39 ഫുള്‍ എ പ്ലസോടെ 112 എ പ്ലസുകളുമായി പറവൂരില്‍ വിണ്ടും ഒന്നാമത് എസ് എന്‍ വി തന്നെ
Wednesday, 15 June 2022
Friday, 3 June 2022
Wednesday, 11 May 2022
പറവൂരിന്റെ അഭിമാനവിദ്യാലയം വീണ്ടും......
പറവൂരില് ഏറ്റവും കൂടുതല് എന് എം എം എസും നമ്മുടെ വിദ്യാലയത്തിന്
Tuesday, 15 March 2022
Subscribe to:
Posts (Atom)