ഭാരതത്തിന്റെ 72-ാം റിപ്പബ്ളിക് ദിനാഘോഷം പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളില്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുനടന്ന പരിപാടിയില്‍ എച്ച് എസ് - എച്ച് എസ് എസ് സ്റ്റാഫ് അംഗങ്ങള്‍, NCC, Scout എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ശ്രീമതി വി പി ജയശ്രീ പതാക ഉയര്‍ത്തി. ഹെഡ്‍മാസ്റ്റര്‍ ശ്രീ സി കെ ബിജു റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ തുടക്കംമുതല്‍ സഹകരിച്ചുകൊണ്ട് പറവൂര്‍ നഗരസഭാ സി എഫ് എല്‍ ടി സി യിലും സ്കൂളിലെ പാഠ്യ പ്രവര്‍ത്തനങ്ങളിലും മികവാര്‍ന്ന പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്ന, ശ്രീ പി കെ സൂരജ്മാഷിനെ ചടങ്ങില്‍ ആദരിച്ചു.
Thursday, 28 January 2021
72-ാമത് റിപ്പബ്ലിക് ദിനാഘോഷം
Subscribe to:
Post Comments (Atom)
No comments:
Post a Comment