flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Sunday, 19 July 2020

ഓണ്‍ലൈന്‍ പഠനസഹായങ്ങള്‍






നന്മമരങ്ങളുടെ കരുതല്‍‍
ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതു് സഹായിച്ചവരെക്കുറിച്ചുള്ള കഴിഞ്ഞപോസ്റ്റിനുശേഷവും സഹായം എത്തി.
അവരെക്കൂടി പരാമര്‍ശിക്കാതിരിക്കുന്നത് ശരിയല്ല.....
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു കൂടുതല്‍ സഹായിച്ചത്...
2006 മുതലുള്ള വിവിധ SSLC ബാച്ചുകളിലെ പ്രയപ്പെട്ടവിദ്യാര്‍ത്ഥികള്‍ ആണ്, ആര്യയുടെ ബാച്ച് തുടങ്ങിവച്ച ചലഞ്ച് ഏറ്റെടുത്തത്.
2008 10F ബാച്ചിലെ ഹരികൃഷ്ണന്‍, അര്‍ജുന്‍, ബിജോയ് ഷാ എന്നിവര്‍ മൂന്നുമൊബൈലുമായി വന്നു.
വളരെ അത്യാവശ്യമുള്ള രണ്ട് പേര്‍ക്ക് അപ്പോള്‍ തന്നെയും ഒരാള്‍ക്ക് പിന്നീടും കൊടുത്തു.
നേരത്തേ പറഞ്ഞതുപോലെ, ബഹു.വി.ഡി. സതീശന്‍ എം എല്‍ എ കുട്ടികള്‍ക്ക് 8 ടാബ് നല്‍കി ഇനി 2 കുട്ടികള്‍ക്ക് ടിവി നല്‍കുമെന്നറിയിച്ചിട്ടുണ്ട്.
അതിനുശേഷം പ്രിയപ്പെട്ട ശ്യാംലാല്‍, സനീഷ്, അരുണ്‍, നിധിന്‍ എന്നിവര് 2006 10A ബാച്ചിനെ പ്രതിനിധീകരിച്ചെത്തി....ഒരു ടിവിയുമായാണ് വന്നത്....5 പേരുടെ ലിസ്റ്റ് കൊടുത്തിട്ട് അവരോട് തന്നെ ഏറ്റവും അര്‍ഹരായവര്‍ക്കു കൊടുക്കാന്‍ പറഞ്ഞു.
അവര്‍ കുറച്ചുബുദ്ധിമുട്ടിയെങ്കിലും ഏറ്റവും അര്‍ഹയായ കുട്ടിക്ക് തന്നെ നല്‍കാന്‍ കഴിഞ്ഞു.
2013 10 Fലെ ശരത്ത്, അനുരാജ്, റിയ, അഭിജിത്ത് എന്നിവരും ഒരു മൊബൈല്‍ എത്തിച്ചു.
ടിവി സംഘടിപ്പിച്ചു നല്‍കാന്‍ അഖില്‍ ബിനുവും GAD42 caters ഉം ചെയ്തസേവനങ്ങളും വിലപ്പെട്ടതായിരുന്നു.
മിഥുന്‍ തമ്പിയെയും അഖില്‍ സജീവിനെയും മറ്റു കൂട്ടുകാരെയും സംഘടിപ്പിച്ച് ഒരു ഫോണ്‍ കൂടി വാങ്ങി 2007 ബാച്ചിലെ സജേഷും അഡ്വ.സുബിനും വിണ്ടും വന്നു. ഇനിയും പറ്റാവുന്ന സഹായം വാഗ്ദാനം ചെയ്തു.
ആദ്യം പറഞ്ഞതുപോലെ അബ്ദുള്‍ റഷീദ്സാര്‍ വളരെ മികച്ചരീതിയിലുള്ള സഹായം ഒരു കുട്ടിക്ക് ചെയ്തു.
2007 10 C ബാച്ച് വിഷ്ണു വിന്റെ നേതൃത്വത്തില്‍ വരുമെന്നറിയിച്ചിട്ടുണ്ട്....
ടീച്ചേഴ്സും സൗകര്യം ഒരുക്കി സഹായിക്കുന്നുണ്ട്.

ഇപ്പോള്‍ അനുഭവിക്കുന്ന വലിയപ്രശ്നം ആവശ്യക്കാരെയും അത്യാവശ്യക്കാരെയും തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്.
അര്‍ഹിക്കുന്നവര്‍ക്ക് കിട്ടണം എന്ന ഉദ്ദേശത്തിലാണ് ഒന്നുകില്‍ ടിവി അല്ലെങ്കില്‍ മൊബൈല്‍ എന്നിങ്ങനെ ഒന്നുപോലും ഇല്ലാത്ത കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെയുള്ളവരെ ആദ്യം ലിസ്റ്റുചെയ്തു. കൂട്ടത്തില്‍ പറയട്ടെ, സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള ചിലര്‍ പക്ഷേ, കടംവാങ്ങിയും മറ്റും ഇത്തരം ഉപകരണങ്ങള്‍ സ്വന്തമായി തന്നെ വാങ്ങി. ശരിക്കും അര്‍ഹതയുള്ളവരായിരുന്നു അവര്‍.
അതിനുശേഷമുള്ളവരുടെ പേരുകളാണ് പലര്‍ക്കും ആദ്യം നല്‍കിയത്.
ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിവരുന്നു.....
എല്ലാവരെയും സഹായിക്കണമെന്നുണ്ട്...
പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ അത് അര്‍ഹിക്കുന്നവരായിരിക്കണം...!

No comments:

Post a Comment