നന്മ മരങ്ങള്‍ പൂക്കുമ്പോള്‍....!
കഴിഞ്ഞ ദിവസം സ്കൂളില്‍ ഓണ്‍ ലൈന്‍ പഠനസൗകര്യം വീട്ടിലില്ലാത്തവരെ സഹായിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പോസ്റ്റിട്ടിരുന്നു.
അതിന് നല്ല പിന്തുണയാണ് ലഭിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥിനി ആര്യ അപ്പോള്‍ തന്നെ പഴയസ്മാര്‍ട്ട് ഫോണ്‍ ഉണ്ട്. കേടുപാടുകള്‍ തീര്‍ത്ത് എത്തിക്കട്ടെ എന്നു ചോദിച്ചു, സ്നേഹത്തോടെ ആ വാഗ്ദാനം സ്വീകരിച്ചെങ്കിലും, പഴയത് തന്നില്ല പകരം രണ്ടു ദിവസം കഴിഞ്ഞ് അവരുടെ അന്നത്തെ 2007,10A ബാച്ചിലെ സുഹൃത്തുക്കളെ എല്ലാം കൂട്ടി ഒരു പുതിയ സ്മാര്‍ട്ട് ഫോണുമായി വന്നു. അഡ്വ.സുബിന്‍, വിഷ്ണു ദാസ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ഇത് മറ്റു പൂര്‍വ്വവിദ്യാര്‍ത്ഥി ബാച്ചുകള്‍ ചലഞ്ചായി ഏറ്റെടുക്കണമെന്നു അവര്‍ പറഞ്ഞു. അത് ഒന്‍പതാം ക്ലാസ്സിലെ ഒരു കുട്ടിയുടെ മാതാവിനു നല്‍കി.
അതിനുമുമ്പേ പോസ്റ്റിട്ടതിന്റെ പിറ്റേന്ന് തന്നെ ഹയര്‍സെക്കന്ററി ബാച്ചിന്റെ കൂട്ടായ്മയില്‍ നിന്ന് ഒരു വിഹിതവുമായി അരുണ്‍ദേവ് എത്തി, ആരെയെങ്കിലും ഒരാളെ സഹായിച്ചോളൂ എന്നുപറഞ്ഞു പോകാനൊരുങ്ങി. ബാച്ചിലെ മറ്റു സുഹത്തുക്കളെക്കൂട്ടി നേരിട്ട് കുട്ടികള്‍ക്ക് നല്‍കാമെന്നു പറഞ്ഞിട്ടും അരുണ്‍ കൂട്ടാക്കിയില്ല. അടുത്തദിവസം അരുണ്‍ദേവിനെ വീണ്ടും വിളിച്ചു വരുത്തി. പിടിഎ പ്രസിഡന്റ് സി പി ജയന്റെ സഹായത്തോടെ ടി വി വാങ്ങി. 8ലും 10ലും പഠിക്കുന്ന രണ്ടുപെണ്‍കുട്ടികളുള്ള ഒരു നിര്‍ധന കുടുംബത്തില്‍ അരുണ്‍ദേവിന്റെ നേതൃത്വത്തില്‍ എത്തിച്ചുകൊടുത്തു. ശ്രീ സ്നേഹചന്ദ്രന്‍ ഏഴിക്കരയും ഉണ്ടായിരുന്നു.
അന്‍വിന്‍ കെടാമംഗംലം പഠിച്ച 2007 10B ക്ലാസ്സിലെ ചങ്ങാതിമാരെക്കൂട്ടി സ്കൂളില്‍ വന്നു ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നു. അത് അവര്‍ തന്നെ കെടാമംഗലത്തെ രണ്ടുവിദ്യാര്‍ത്ഥികളുള്ള ഒരു വീട്ടില്‍ നല്‍കി.
അഡ്വ. പ്രവീണ്‍ തങ്കപ്പന്റെ നേതൃത്വത്തില്‍ എസ് എന്‍ ഡി പി യൂത്ത് മൂവ്മെന്റ് രണ്ട് കുട്ടികളെ സഹായിക്കാമെന്നു പറഞ്ഞു. രണ്ടുപേരുടെയും രക്ഷകര്‍ത്താക്കളെ സ്കൂളില്‍ വിളിച്ചു. അവര്‍ സന്തോഷത്തോടെ ടി വികള്‍ നല്‍കി.
ഏറെ സന്തോഷം തോന്നിയത്, ഇന്‍ബോക്സില്‍ വന്ന് ടിവി തരാമെന്ന് പറഞ്ഞ അബ്ദുള്‍ റഷീദിന്റെ കമന്റാണ്. സൗകര്യമില്ലാത്ത ഒരു കുട്ടിയുടെ ഡീറ്റെയ്ല്‍സ് കൊടുത്തു. വളരെ സ്നേഹത്തോടെ അദ്ദേഹം അതേറ്റെടുത്തു.
ഇനിയും കുറച്ചുപേരുണ്ട്....പത്തിലധികം പേരുകള്‍ പറവൂര്‍ എം എല്‍ എ ഓഫീസിലേക്ക് നല്‍കിയിട്ടുണ്ട്.
സജി സുന്ദര്‍ അത് ശരിയാക്കുമെന്ന പ്രതീക്ഷയിലാണ്. .......
ഏതായാലും പോസ്റ്റിട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രതികരണം ആവേശകരമാണ്.....
നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും......!
സജി സുന്ദര്‍ അത് ശരിയാക്കുമെന്ന പ്രതീക്ഷയിലാണ്. .......
ഏതായാലും പോസ്റ്റിട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രതികരണം ആവേശകരമാണ്.....
നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും......!