ക്രിസ്തുമസ് നക്ഷത്രം ഉണ്ടാക്കാം....!
നമ്മുടെ കേരളം സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം പരിപാടി
എസ്എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
കേരളം ഹൈടെക് സംസ്ഥാനം ആയത് സംബന്ധിച്ചുള്ള പ്രഖ്യാപനം രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിച്ചതിന് ഓൺലൈനായി എല്ലാ വരും സാക്ഷികളായി. പ്രഖ്യാപനത്തിനുശേഷം പറവൂരിൽ ആദ്യമായി 38 ക്ലാസ് മുറികൾ ഹൈടെക് ആയിട്ടുള്ള എസ് എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ ,അതിൻറെ സ്കൂൾതല പ്രഖ്യാപനവും നടന്നു .
ഇവിടത്തെ ഹൈടെക് ക്ലാസ്സുകളുടെ ഉദ്ഘാടനം 2018 ൽ ബഹു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തിട്ടുള്ളതാണ് .
സ്കൂൾ മാനേജർ ശ്രീ. ഹരി വിജയൻ, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ടി.വി. നിഥിൻ , മുൻസിപ്പൽ കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ ശ്രീ.സി.പി.ജയൻ , SNDP യോഗം കൗൺസിലർ ശ്രീ. ഡി ബാബു, പ്രിൻസിപ്പൽ ശ്രീമതി വി.പി. ജയശ്രീ , ഹെഡ്മാസ്റ്റർ സി കെ ബിജു , ഐ ടി കോർഡിനേറ്റർമാരായ ശ്രീ ബിജു വിജയൻ , ശ്രീ പി.കെ സൂരജ് എന്നിവർ പങ്കെടുത്തു
Muzris News