flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Monday, 25 November 2019

അക്ഷരങ്ങളെ ആത്മാവിലാവാഹിച്ചവൾ ആർച്ച.


കെടാമംഗലം  ലൈബ്രറിയിലെ
നൂറുകണക്കായ ബാലസാഹിത്യ കൃതികളെല്ലാം മനഃപാഠമാക്കിയ
ആർച്ച പി മനോജിന്
ഈ പുസ്തകങ്ങളിൽ നിന്നുള്ള
ഏതൊരു ചോദ്യവും നിസ്സാരമാണ്.

ബാലസാഹിത്യങ്ങൾക്കപ്പുറം
ഇതര വിഭാഗം പുസ്തകങ്ങളിലും
ആർച്ചക്ക് കാര്യമായ അറിവുണ്ടെന്ന്
തെളിയിക്കുന്നതായിരുന്നു ലൈബ്രറി കൗൺസിൽ ജില്ലാ തലത്തിൽ നടത്തിയ വായനാ മത്സരം.
യു പി വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനമാണ് ആർച്ചക്ക് ലഭിച്ചത്.
തിരഞ്ഞെടുത്ത അഞ്ച് ഗ്രന്ഥങ്ങളിൽ നിന്നുള്ള എല്ലാ ചോദ്യങ്ങൾക്കും
ആർച്ച കൃത്യമായ ഉത്തരം നൽകി.

നന്ത്യാട്ടുകുന്നം എസ് എൻ വി എച്ച് എസിലെ ആറാം ക്ലാസ്സിൽ പഠിക്കുന്ന ആർച്ച മിക്കവാറും വായനാ മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാരിയാണ്.
എല്ലായ്പ്പോഴും ഏതെങ്കിലും പുസ്തകത്തിൽ ആയിരിക്കും ആർച്ചയുടെ ചിന്തയും കാഴ്ചയും.

പ്രസംഗം, ഉപന്ന്യാസം, ആസ്വാദന കുറിപ്പ്
എന്നിവയിലും ആർച്ച മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.
കൂടാതെ നല്ലൊരു അഭിനേതാവ് കൂടിയാണ്.
മുത്തച്ഛന്റെ പ്രമാണമെന്ന നാടകത്തിൽ
അഭിനയിച്ചിട്ടുണ്ട്.

നല്ലൊരു നിരൂപകയുടെ രൂപഭാവങ്ങൾ ആർച്ചയുടെ ആസ്വാദനങ്ങളിൽ നിഴലിക്കുന്നുണ്ട്.
ഏറെ കഴിവുകളുള്ള ആർച്ചയിൽ
നല്ലൊരു നിരൂപക പ്രതിഭയുണ്ട്.
കെടാമംഗലം പുതുവേലിൽ മനോജിന്റെയും സതിയുടെയും മകളാണ്.

No comments:

Post a Comment