സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 8 മുതല്‍ 10 വരെ പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളില്‍ വച്ച് നടക്കുന്നു.എല്ലാ കായികപ്രേമികള്‍ക്കും സുസ്വാഗതം.....
Friday, 20 September 2019
ഷിബുസാറിന് ഡോക്ടറേറ്റ്
നമ്മുടെ വിദ്യാലയത്തിലെ ഹൈസ്ക്കൂള്‍ വിഭാഗം സംസ്കൃതം അധ്യാപകനായ ശ്രീ എന്‍ ഡി ഷിബുമാസ്റ്റര്‍ക്ക് രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍ യൂണിവേഴ്സ്റ്റിയില്‍ നിന്നും സംസ്കൃതത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. രസാസ്വാദന പ്രക്രിയയിലെ മാനസിക പ്രഭാവം എന്നവിഷയത്തിലായിരുന്നു പ്രബന്ധം സമര്‍പ്പിച്ചത്.
മലയാണ്മ മത്സരം
മാല്യങ്കര എസ് എന്‍ എം കോളേജിലെ മലയാളം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മലയാണ്മ , പറവൂര്‍ ഉപജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിതാപാരായണമത്സരം സ്കൂള്‍ ലൈബ്രറി ഹാളില്‍ വച്ച് നടന്നു. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അനുശ്രീ പി വി ആര്‍, അമിത എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Subscribe to:
Posts (Atom)