നമ്മുടെ വിദ്യാലയത്തില്‍ ജൂലായ് 20 ശനിയാഴ്ച എൽ.ഇ.ഡി. ബൾബ് നിർമ്മാണ ശില്പശാല നടന്നു. പത്താം ക്ലാസിലെ ഊർജതന്ത്രം ഒന്നാം അധ്യായത്തിലെ ഒരു പ്രവർത്തനമാണ് ഊർജം ലാഭിക്കുന്ന എൽ ഇ ഡി ബൾബ് നിർമ്മാണം . വിദ്യാലയത്തിലെ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും ഓരോഎൽ ഇ ഡി ബൾബ് നിർമ്മിച്ചു. ഓരോരുത്തരും സ്വന്തമായി എൽ.ഇ.ഡി സോൾഡർ ചെയ്ത് നിർമ്മിച്ച ശേഷം പ്രകാശിപ്പിച്ചപ്പോൾ അതിനേക്കാൾ തിളക്കം അവരുടെ കണ്ണുകളിലായിരുന്നു. സ്ക്കൂളിലെ ഊർജ ക്ലബ്ബ് . സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. രാവിലെ ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത പരിപാടി ഉദ്ഘാടനം ചെയ്തു. ഇ എം സി മലപ്പുറം ജില്ലാ കോർഡിനേറ്ററും സ്റ്റേറ്റ് ട്രയിനറുമായ ശ്രീ സാബിർ സാര്‍ ആണ് ക്ലാസ് നയിച്ചത് . രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പരിപാടിയുടെ മുഴുവന്‍ സമയസംഘാടകനായി ശ്രീ വി പി അനൂപ് സാറുണ്ടായിരുന്നു. ശ്രീമതി ടി.ആർ പ്രീത, ശ്രീ പി.കെ. സൂരജ് , ശ്രീ വി. വിനോദ് എന്നിവരും സാന്നിദ്ധ്യം കൊണ്ട് പരിപാടി സമ്പന്നമാക്കി.
No comments:
Post a Comment