പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂള്‍ പ്രവേശനോത്സവം 06-06-2019 വ്യാഴ്യാഴ്ച രാവിലെ 10 ന് സ്കൂള്‍ ഹാളില്‍ നന്നു. രാവിലെ 9 മുതല്‍ എസ് എന്‍ വി മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ സംഗീതപരിപാടി ഉണ്ടായിരുന്നു. പത്തിന് പിടിഎ പ്രസിഡന്റ് ശ്രീ എം കെ ആഷിക്കിന്റെ അദ്ധ്യക്ഷതയില്‍ മീറ്റിംഗ് ആരംഭിച്ചു. പറവൂര്‍ എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് ശ്രീ സി എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മിസ്‌ട്രസ് ശ്രീമതി പി ആര്‍ ലത വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു. യു എസ് എസ് , എന്‍ എം എം സ് വിജയികള്‍ക്കുള്ള പുരസ്കാര വിതരണം സ്ക്കൂള്‍ മാനേജര്‍ ശ്രീ ഹരി വിജയന്‍ നിര്‍വ്വഹിച്ചു.
മുനിസിപ്പല്‍
സ്റ്റാന്‍റിംഗ് കമ്മറ്റി
ചെയര്‍മാന്‍ ശ്രീ ടി വി
നിഥിന്‍ മുഖ്യ പ്രഭാഷണം
നടത്തി.
മുനിസിപ്പല്‍
കൗണ്‍സിലര്‍ ശ്രീ സി പി ജയന്‍,
എസ്
എന്‍ ഡി പി യൂണിയന്‍ വൈസ്
പ്രസിഡന്റ് ശ്രീ ഷൈജു
മനക്കപ്പടി,
ഡയറക്ടര്‍
ബോര്‍ഡ് അംഗങ്ങള്‍ ,മാതൃസംഗമം
ചെയര്‍പേഴ്സണ്‍ ശ്രീമതി
മീനസുരേഷ് എന്നിവര്‍ ആശംസകള്‍
നേര്‍ന്നു.
പ്രിന്‍സിപ്പല്‍
ശ്രീമതി വി പി ജയശ്രീ സ്വാഗതവും,
സ്റ്റാഫ്
സെക്രട്ടറി ശ്രീ കെ വി സാഹി
നന്ദിയും രേഖപ്പെുത്തി.
No comments:
Post a Comment