Tuesday, 23 April 2019
പറവൂരില്‍ ഏറ്റവും കൂടുതല്‍ USS സ്കോളര്‍ഷിപ്പ് പ്രതിഭാതിളക്കത്തോടെ.....!
മത്സരപരീക്ഷക്കായി കുട്ടികളെ തയ്യാറാക്കിയ മഞ്ജൂ ടീച്ചറുടെ നേതൃത്വത്തിലുള്ള ടീച്ചര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍...
രക്ഷാകര്‍ത്തൃസംഗമം
സ്ക്കൂളില്‍ ഒന്‍പതാംക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കള്‍ക്കായി ഒരു മീറ്റിംഗും ക്ലാസ്സും ഉണ്ടായിരുന്നു. സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, അധ്യാപകനും, ട്രയിനറും, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവുമൊക്കെയായ നമ്മുടെ സ്വന്തം ശരത്തായിരുന്നു ക്ലാസ്സ് നയിച്ചത്....എല്ലാവര്‍ക്കും ക്ലാസ്സ് നന്നായി ഇഷ്ടപ്പെട്ടു.......ഈ പൊരിയുന്ന മേടച്ചൂടിലും, അവധിക്ക് അവധിനല്‍കിയും എത്തിയ എല്ലാവരുടെയും മനസ്സ് തണുപ്പിക്കാന്‍ ശരത്തിന് കഴിഞ്ഞു.
ഹെഡ്മിസ്ട്രസ് പി ആര്‍ ലത, സി കെ ബിജൂ, വി പി അനൂപ് , ക്ലാസ്സ് ടീച്ചര്‍മാര്‍മായ എന്‍ എസ് സുമ, ഇ എസ് ശ്രീലക്ഷ്മി, സുനിത വേണുഗോപാല്‍, കെ എസ് സോന, ബിന്ദി വി ജി, വി എസ് സിമി, റേനരവീന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Thursday, 4 April 2019
അതുലിന്റെ പിറന്നാളാഘോഷം
ചങ്ങാതിക്കൂട്ടം - പിറന്നാളാഘോഷം നടത്തി
കെടാമംഗലം ഇല്ലത്തുലക്ഷംവീട്ടില്‍ സുരേഷിന്റെയും മിനിയുടെയും പുത്രനായ അതുല്‍ കൃഷ്ണയുടെ പിറന്നാളാഘോഷമാണ് സഹപാഠികളും, അദ്ധ്യാപകരും, ജനപ്രതിനിധികളും നാട്ടുകാരും ആശാവര്‍ക്കര്‍മാരും ചേര്‍ന്ന് അതുലിന്റെ വീട്ടില്‍ ആഘോഷിച്ചത്.പറവൂര്‍ എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളില്‍ ഏഴാംക്ലാസ്സിലാണ് അതുല്‍ കൃഷ്ണ പഠിക്കുന്നതെങ്കിലും സെറിബ്രല്‍ പാഴ്സി മൂലം കിടപ്പായതിനാല്‍ സ്ക്കൂളില്‍ വരാന്‍ കഴിയില്ല. 7ഡിയിലെ എല്ലാ കുട്ടികളും അധ്യാപകരും വീട്ടിലെത്തി കേക്ക് മുറിച്ചു, പാട്ടുപാടി , പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കി സ്നേഹം പങ്കുവെച്ചു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ അവരുടെ വീട്ടില്‍ ചെന്ന് അവരുടെ മാനസികവും ശാരീരികവുമായി വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ട് സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ് ചങ്ങാതിക്കൂട്ടം. ഹെഡ്മിസ്ട്രസ് പി ആര്‍ ലത, ക്ലാസ്സ് ടീച്ചര്‍ ജിധിമോള്‍, റിസോഴ്സ് ടീച്ചര്‍ മേരി ഫിജി, വാര്‍ഡ് മെമ്പര്‍ ഷീബ സൈലേഷ്, ക്ലാസ്സ് ലീഡര്‍ മാളവിക ലൈഗോഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Subscribe to:
Posts (Atom)