ദീപ ടീച്ചര്‍ ഓര്‍മ്മയായി
കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഈ വിദ്യാലയിത്തില്‍
നമ്മോടൊപ്പം ഉണ്ടായിരുന്നു ടീച്ചര്‍....
ആദ്യം ഇവിടത്തെ യു പി ക്ലാസ്സുകളിലായിരുന്നു.....
അന്നും ചില ഹൈസ്ക്കൂള്‍ ക്ലാസ്സിലും ടീച്ചര്‍ ക്ലാസ്സെടുത്തിരുന്നു.
സ്ക്കൂളില്‍ പ്ലസ് ടു അനുവദിച്ചപ്പോള്‍ ദീപടീച്ചര്‍ക്ക്പ്രൊമോഷന്‍ ലഭിച്ചു - ഹിസ്റ്ററി ടീച്ചറായി....
പ്രൊമോഷന്‍ ലഭിച്ച നാലു ടീച്ചര്‍മാര്‍ ഷാജിസാറിനൊടൊപ്പം ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത്..... ശക്തമായ പിന്തുണ നല്‍കി....
മറ്റുള്ളവരേക്കാളും കൂടുതല്‍ ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ട് എന്നവര്‍ വിശ്വസിച്ചു.....
ദീപടീച്ചറും അതനുസരിച്ച് കൂടുതല്‍ പ്രവര്‍ത്തിച്ചു.....
വര്‍ഷങ്ങള്‍ക്കു മുമ്പേ വന്ന തന്റെ അസുഖത്തെ ധീരമായി നേരിട്ടു....
ഉത്തരവാദിത്വം ഏറ്റെടുത്തു....ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനിന്നില്ല.....
പക്ഷേ...രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്നു.....
ദീപടീച്ചര്‍ക്ക് പ്രണാമം.....
ടീച്ചറുടെ അത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഊര്‍ജം നല്‍കട്ടെ....
No comments:
Post a Comment