flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Saturday, 28 July 2018

വിദ്യാഭ്യാസമന്ത്രി വിദ്യാലയത്തില്‍ എത്തിയപ്പോള്‍....

20-7-2018
പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ അധ്യായമായിരുന്നു ഇത്. ആദ്യമായി 38 ക്ലാസ്സ് മുറികള്‍ ഹൈടെക്കാവുന്നത് ഉദ്ഘാടനം ചെയ്യപ്പെടുന്നു എന്ന വലിയ സന്തോഷത്തിലായിരുന്നു എല്ലാവരും. അതോടൊപ്പം കേരളത്തിന്റെ ഏറ്റവും പ്രഗത്ഭനായ വിദ്യാഭ്യാസമന്ത്രി ഈ വിദ്യാലയത്തിലെത്തിച്ചേരുന്നു എന്നത് സന്തോഷം ഇരട്ടിപ്പിച്ചു.
കാലവര്‍ഷത്തിന്റെ കാഠിന്യത്തിനിടിയില്‍ വേണ്ടത്രമുന്നൊരുക്കങ്ങള്‍ക്ക് സമയം കിട്ടിയിരുന്നില്ല.
എങ്കിലും മികച്ച പന്തലും, ഹരിതാഭമായ കമാനവും ഒരുക്കി എല്ലാവരെയും സ്വീകരിക്കാന്‍ ഒരുങ്ങി നിന്നു നമ്മുടെ വിദ്യാലയം.
കേരള വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് 20-7-2018 ന് കൃത്യം 2മണിക്ക് തന്നെ വിദ്യാലയത്തില്‍ എത്തി. ഉദ്ഘാടനം നടന്നു. വളരെ വിജ്ഞാനപ്രദമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ചലഞ്ചുഫണ്ടുപയോഗിച്ച് യുപി ക്ലാസ്സുമുറികള്‍ കൂടി ഹൈടെക്കാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. യോഗത്തില്‍ വച്ച്, ത്വരിതവേഗത്തില്‍ സ്ക്കൂളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂള്‍ മാനേജര്‍ ശ്രീ ഹരി വിജയനെ മന്ത്രി ആദരിച്ചു. സ്റ്റാഫിന്റെ വക ഉപഹാരം മന്ത്രി സമ്മാനിച്ചു. സംസ്ഥാന ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ ബാലസാഹിത്യ പുരസ്ക്കാരം ലഭിച്ച ശ്രീ സി കെ ബിജുവിനെ ആദരിച്ചു. കലയിലൂടെ സാമ്പത്തികശാസ്ത്രപഠനം എന്ന ശ്രീ പ്രമോദ് മാല്യങ്കരയുടെ സി ഡി പ്രകാശനം നിര്‍വ്വഹിച്ചു.
ശ്രീ ഹരിവിജയന്‍, ശ്രീ സിഎന്‍ രാധാകൃ‍ഷ്ണന്‍, ശ്രീമതി ഷീബടീച്ചര്‍, ശ്രീമതി ഇ ജി ശാന്തകുമാരി, ശ്രീ എം കെ ആഷിക്, ശ്രീ കെ എം അംബ്രോസ്,ശ്രീ ടിവി നിഥിന്‍, ശ്രീ സി പി ജയന്‍, ശ്രീ ഡി ബാബു, ശ്രീമതി പി അര്‍ ലത എന്നിവര്‍ സംസാരിച്ചു.















2 comments: