flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Thursday, 21 June 2018

വായനപക്ഷാചരണം - ഉദ്ഘാടനം

എറണാകുളം ജില്ലാ വായനപക്ഷാചരണം ഉദ്ഘാടനം 19-6-2018ന്  പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററിസ്ക്കൂളില്‍ നടന്നു. ‍ജില്ലയില്‍ എസ് എസ് എല്‍ സി ക്ക് ഏറ്റവും കൂടുതല്‍  ഫുള്‍എ പ്ലസ് നേടിയ വിദ്യാലയവും, പറവൂരിലെ ഏറ്റവും മികച്ച വായനശാലയും പറവൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് നടത്തിയ ഈ പരിപാടി ഏറ്റവും മഹത്തരമായി.
രാവിലെ 9ന് കെടാമംഗലം പപ്പുക്കുട്ടി സ്മാരക വായനശാലയില്‍ നിന്നുള്ള അക്ഷരയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ  സാംസ്ക്കാരിക - ഗ്രനഥശാലാ പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ നന്ത്യാട്ടുകുന്നം എസ് എന്‍ വി സ്ക്കൂളിലേക്ക്....
ഈ അക്ഷരജാഥയെ പുസ്തകത്താലവുമായി വിദ്യാര്‍ത്ഥികള്‍ വരവേറ്റു.
തുടര്‍ന്ന് സാസ്ക്കാരിക സമ്മേളനം.
പാട്ടുമാടത്തിന്റെ അതിമനോഹരമായ ഗാനങ്ങള്‍...
കവി  ഡോ എസ് രമേശന്‍ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു.
ശ്രീ പി ആര്‍ രഘു അദ്ധ്യക്ഷത വഹിച്ചു. ശ്രീ എം ആര്‍ സുരേന്ദ്രന്‍  പി എന്‍ പ​ണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്ക്കൂള്‍ മാനേജര്‍ ശ്രീ ഹരി വിജയന്‍ വായനസന്ദേശം നല്‍കി....
ജില്ലാ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍,
കൗണ്‍സിലര്‍മാരായ ശ്രീ ടി വി നിഥിന്‍, ശ്രീ സി പി ജയന്‍,
ശ്രീമതി കെ രമാദേവി, ശ്രീ അജിത്ത് കുമാര്‍ ഗോതുരുത്ത്,
ശ്രീ പി കെ ഗോപാലകൃഷ്ണന്‍, ശ്രീ പി പി സുകുമാരന്‍  ശ്രീമതി പി ആര്‍ ലത,  എന്നിവരുടെ നിറഞ്ഞസാന്നിദ്ധ്യത്തിലായിരുന്നു പരിപാടി.
തികച്ചും ഹരിതാഭമായ വേദി....തുണി സഞ്ചിയില്‍ പുസ്തകം, വിത്തുപേന എന്നിവ അതിഥികള്‍ക്കു നല്‍കി....
കുട്ടികളുടെ വായനാക്കുറിപ്പവതരണം, കവിത,
ഭിന്നശേഷിയെ മറികടന്ന വായന,
പുസ്തകപ്രദര്‍ശനം, വിവിധ വിഷയക്ലബ്ബുകളുടെ തനതുപരിപാടികള്‍ ....
വായനാദിനം വായനോത്സവമായി മാറി.....!









No comments:

Post a Comment