ഈ വര്‍ഷത്തെ പ്രവേശനോത്സവം പരിപാടി 1-6-2018 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു.9 മണിമുതല്‍ സ്ക്കൂളിലെ സ്ഥിരം ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനമേള നടന്നു. 10 മണിക്ക് പ്രവേശനോത്സവ പരിപാടി ഇന്ത്യയിലെ IRS ഉള്ള ഏക വോളിബാള്‍ കായികതാരവും കസ്റ്റംസ് കമ്മീഷണറുമായി ശ്രീ മൊയ്തീന്‍ നൈന ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടി എ പ്രസിഡന്റ് ശ്രീ എം കെ ആഷിക് അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂള്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ശ്രീ സി എന്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ക്കൂള്‍ ഗായകസംഘം തന്നെ സ്വാഗതഗാനവും അവതരിപ്പിച്ചു.
എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടുന്ന വിദ്യാലയമായി ഈ വിദ്യാലയത്തെ മാറ്റിയ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷാകര്‍ത്താക്കളെയും മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ടി വി നിധിന്‍ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീമതി വി ആര്‍ അംബിക മെമ്മോറിയല്‍ എന്റോവ്മെന്റ് വിതരണം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ സി പി ജയന്‍, എസ് എന്‍ ഡി പി യോഗം ഭാരവാഹികളായ ശ്രീ പി എസ് ജയരാജ്, ശ്രീ ഡി ബാബു,പ്രിന്‍സിപ്പല്‍ ശ്രീമതി ഇ ജി ശാന്തകുമാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എക്സൈസ് ഓഫീസര്‍ ശ്രീ സനില്‍കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് പി ആര്‍ ലത സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി എച്ച് എം കൃതജ്ഞത രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും വിത്തുപേനയും മധുരപലഹാരങ്ങളും നല്‍കി ക്ലാസിലേക്കാനയിച്ചു.
No comments:
Post a Comment