flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday, 2 February 2018

ചന്ദ്രോത്സവം

സൂപ്പര്‍മൂണ്‍ -ബ്ലഡ് മൂണ്‍- ബ്ലൂമൂണ്‍

ഈ നൂറ്റാണ്ടിലെ ഒരു മഹാ പ്രതിഭാസമായിരുന്നു കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍മൂണ്‍  - ബ്ലൂമൂണ്‍ - ബ്ലഡ് മൂണ്‍
നമ്മുടെ സ്ക്കൂളിലെ എസ് എന്‍ വി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 29-31 തീയതികളില്‍ ചന്ദ്രോത്സവമായാണ് ഈ പ്രതിഭാസത്തെ വരവേറ്റത്....
29-ാം തീയതി വൈകിട്ട് ആറുമണിക്ക് സ്ക്കൂള്‍ മാനേജര്‍ ശ്രീ ഹരിവിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആഷിക് അദ്ധ്യക്ഷനായിരുന്നു. വാനനിരിക്ഷണക്ലാസ്സ് നയിച്ചത് പ്രിയപ്പെട്ട സുകുമാരന്‍ മാഷായിരുന്നു. അരവിന്ദ് സുകുമാറും സഹായിച്ചു.....
31-ാം തീയതി നമ്മുടെ ടെലിസ്‌കോപ്പ് ഉപയോഗിച്ച് ഗ്രഹണം നിരീക്ഷിക്കാനുള്ള സൗകര്യമുണ്ടാക്കിയിരുന്നു.
മാതൃഭൂമിയിലെ വാര്‍ത്ത അറിഞ്ഞ് ദൂരെനിന്നു പോലും ഒത്തിരി പേര്‍ എത്തി....
ചന്ദ്രോത്സവം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി....ഹെഡ്‌മിസ്ട്രസ് ലത ടീച്ചര്‍, പരിപാടിയുടെ മുഖ്യസംഘാടകനായ അനൂപ് മാഷ്...
എല്ലാവിധ സഹകരണവും നല്‍കിയ മഞ്ജുടീച്ചര്‍,സൂരജ് മാഷ്, സാഹി മാഷ് സഹകരിച്ച മറ്റ് അധ്യാപകര്‍......
ഫോട്ടോഗ്രാഫര്‍ ബേബിചേട്ടന്‍, മാധ്യമസുഹൃത്തുക്കള്‍....
പ്രിയപ്പെട്ട പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍...
എല്ലാവര്‍ക്കും നന്ദി....!












No comments:

Post a Comment