ലോക സമുദ്രദിനാചരണത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സമുദ്രത്തിലെ ജിവികളുടെ പ്രദര്‍ശനം നടത്തി. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ സാന്ദ്ര, അപര്‍ണ്ണ, അമിത, വിനയ എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം നടത്തിയത്. കുഞ്ഞിത്തൈ സ്വദേശിയായ സാന്ദ്രയും പിതാവ് സുനിലും ചേര്‍ന്ന് കടലിലെയും കായലിലെയും വിവിധ ജീവികള്‍, ഞണ്ടുകള്‍ കൊഞ്ചുകള്‍ എന്നിവ ശേഖരിച്ച് സ്റ്റഫ് ചെയ്ത് വച്ചിരുന്നു. ഇവയാണ് പ്രദര്‍ശനത്തിന് വച്ചത്. അദ്ധ്യാപികമാരായ സീ ആര്‍ ബീന, എന്‍ എസ് സുമ, സിഎച്ച് ബീന, വി ജി ബിന്ദി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment