2016 സെപ്റ്റംബറിന്‍ എസ് എന്‍ വി സംസ്കൃത വിദ്യാലയത്തില്‍ വച്ച് നടക്കുന്ന സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘരൂപീകരണം 2-08-2016 വൈകിട്ട് 4.30ന് സ്ക്കൂള്‍ ഹാളില്‍ വച്ചുനടന്നു. സ്ക്കൂള്‍ മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ബിജോയ്ബാബു പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. പറവൂര്‍ മിനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ രമേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സ്റ്റാന്‍ന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ടി വി നിഥിന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ ടി ആര്‍ ബിന്നി, പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് സംസാരിച്ചു. പ്രിന്‍സിപ്പള്‍ ശ്രീമതി ഇ ജി ശാന്തകുമാരി സ്വാഗതവും, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment