flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Thursday, 8 December 2016

ഹരിതകേരളം പദ്ധതി ഉദ്ഘാടനം

കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി രാവിലെ  സ്ക്കൂളില്‍ അസംബ്ളിയോടെ പരിപാടികള്‍ ആരംഭിച്ചു. പ്രതിജ്ഞ, വിവിധപരിപാടികളുടെ അവതരണം തുടങ്ങിയവും ഉണ്ടായി. തുടര്‍ന്ന് എന്‍ സി സി, റെഡ്ക്രോസ്, ഗൈഡ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാലയ ശുചീകരണപരിപാടികള്‍ നടത്തി. തുടര്‍ന്ന് തൊട്ടടുത്ത പറമ്പില്‍ ആരംഭിക്കുന്ന പച്ചക്കറികൃഷിയുടെ വിത്തുവിതയ്ക്കല്‍ നടന്നു.








സ്റ്റുഡന്‍സ് ഡയറിക്ലബ്ബ്



ഡിസംബര്‍ 1 - എയ്ഡ്സ് ദിനാചരണം







സെമിനാറുകള്‍



പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

2010-2011 ബാച്ച് കൂട്ടായിമയില്‍ നിന്ന് ക്ലാസ്സ് ടീച്ചര്‍ ബീനടീച്ചറിനും ഹെഡ്മിസ്ട്രസിനുമൊപ്പം


Friday, 25 November 2016

ദുരന്ത നിവാരണ പരിപാടി - മോക് ഡ്രില്‍ നടത്തി


കേരള സര്‍ക്കാരിന്റെ ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായി പറവൂര്‍
എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളില്‍ മോക് ഡ്രില്‍ നടത്തി. 11.30 നായിരുന്നു സംഭവം. ഭൂകമ്പമോ മറ്റ് പ്രകൃതി ദുരന്തമോ ഉണ്ടായാല്‍ കുട്ടികള്‍ എങ്ങിനെ രക്ഷപ്പെടണമെന്നു കാണിക്കുന്നതിനായിരുന്നു മോക് ഗ്രില്‍ നടത്തിയത്.
11.30ന് അപായസൂചന നല്‍കുന്നതിനുള്ള കൂട്ടബെല്‍ അടിച്ചു. ഉടന്‍ തന്നെ എല്ലാകുട്ടികളെയും സുരക്ഷിതരായി ഗ്രൗണ്ടില്‍ എത്തിച്ചു. അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം പ്രഥമശുശ്രൂഷാടീമിന്റെ പ്രവര്‍ത്തനം, പ്രത്യേകരീതിയില്‍ കുട്ടികളെ താഴെ ഇറക്കുന്നതിനുള്ള സംവിധാനം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു.
കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പറവൂര്‍ താലൂക്ക് ഓഫീസ്, പോലീസ്, റെസിഡന്‍സ് അസോസിയേഷന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ ടി വി നിധില്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
പറവൂര്‍ താലൂക്ക് ഓഫീസ് സൂപ്രണ്ട് ശ്രീ തോമസ് സാര്‍, ഉദ്യോഗസ്ഥരായ ശ്രീ മനു, ശ്രീ പ്രശാന്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രിന്‍സിപ്പല്‍ ശ്രീമതി ഇ ജി ശാന്തകുമാരി, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലതഅദ്ധ്യാപകരായ ശ്രീ സി കെ ബിജു ടി ആര്‍ ബിന്നി, സി എസ് ജയദീപ്, കെ വി സാഹി, പ്രജിത്ത്, അരുണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.






വോളിബോള്‍ കിരീടം എസ് എന്‍ വി യ്ക്ക്


Thursday, 3 November 2016

കലാകിരീടം എസ് എന്‍ വി യ്ക്ക്

പറവൂര്‍ ഉപജില്ലാ കലോര്സവത്തില്‍ LP-UP-HS-HSSവിഭാഗങ്ങളിലെല്ലാം കൂടി ഏറ്റവും കൂടിതല്‍ പോയിന്റ്റ് നേടിയ എസ് എന്‍ വി സംസ്കൃതം എച്ച് എ‍സ്, എസ്

Thursday, 6 October 2016

സ്ക്കൂള്‍ ശാസ്ത്രോത്സവം

സ്ക്കൂല്‍ ശാസ്ത്രോത്സവം 30-9-2016 വെള്ളിയാഴ്ച നടന്നു.








Friday, 16 September 2016

സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2016

ഈ വര്‍ഷത്തെ സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്, പറവൂര്‍ എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്റി സ്ക്കുളില്‍ വച്ച് നടക്കുന്നു.






Tuesday, 30 August 2016

പൂക്കളമത്സരം

മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 9-9-2016 രാവിലെ 10 മുതല്‍ പൂക്കളമത്സരം സംഘടിപ്പിക്കുന്നു.
ഗണിതരൂപങ്ങള്‍ ഉണ്ടായിരിക്കണം. നാടന്‍ പൂക്കള്‍ക്ക് മുന്‍ഗണന. മത്സരം ക്ലാസ്സ് അടിസ്ഥാനത്തില്‍


Friday, 26 August 2016

Activities - language tree

 language tree - 9E
Road safety club in action

Class by Indrajith and team against poisonous vegetables