കഴിഞ്ഞദിവസം(20-08-2015 )കൂട്ടുകാരോടൊത്ത് കുളിക്കുമ്പോള്‍ മുങ്ങിമരിച്ച 8Aയിലെ അശ്വിന്‍ കെ എം ന് വിദ്യാലയംകണ്ണീരോടെ വിട നല്‍കി . 21-08-2015 ന് രാവിലെ പത്തിന് മൃതദേഹം സ്ക്കൂളില്‍ പൊതുര്‍ശനത്തിന് വച്ചു. സഹപാഠികള്‍ക്കും അദ്ധ്യാപകര്‍ക്കും സങ്കടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
അല്പനേരത്തേ അശ്രദ്ധ, അനുസരണക്കേട് .....അതുമതി നിങ്ങളുടെ ജിവന്‍ കവരാന്‍........
പ്രിയവിദ്യാര്‍ത്ഥികളേ.....നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെയും അദ്ധ്യാപകരെയും കൂട്ടുകാരെയും ദുഖിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക.......അപകടങ്ങള്‍ ഏതുനിമിഷവും സംഭവിക്കാം.....
Sunday, 23 August 2015
പി ടി എ പൊതുയോഗം
2015-16 വര്‍ഷത്തെ പി ടി എ പൊതുയോഗം 20-08-2015 ഉച്ചയ്ക്ക് 2.30 ന് നടന്നു. പ്രസിഡന്റ് ശ്രീ സി പി ജയന്‍ അദ്ധ്യക്ഷനായി. മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി ശ്രീ ഹരിവിജയന്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത സ്വാഗതവും പ്രിന്‍സിപ്പാള്‍ ശ്രീമതി ഇ ജി ശാന്തകുമാരി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
Thursday, 13 August 2015
സ്ക്കൂള്‍ പാര്‍ലമെന്റ്
പ്രഥമ സ്ക്കൂള്‍ പാര്‍ലമെന്റ് ഉച്ചയ്ക്ക് രണ്ടു മണിക്ക് ചേര്‍ന്നു. എല്ലാ ക്ലാസ്സ് ലീഡര്‍മാരും പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ് , ഡി എച്ച് എം എന്നിവരും പങ്കെടുത്തു. സ്ക്കൂള്‍ ചെയര്‍മാനായി പ്ലസ്ടു വിലെ ആഷിക് ടി എം ഉം, സ്ക്കൂള്‍ ലീഡറായി 10Gയിലെ ഫഹദും തെരെഞ്ഞെടുക്കപ്പെട്ടു.
പത്രവായന മത്സരം
ഉപജില്ലാ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പത്രവായനമത്സരം നടന്നു. ഉപജില്ലയിലെ വിവിധഹൈസ്ക്കൂളുകളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ശ്രീമതി ഇ ജി ശാന്തകുമാരി, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത, ഉപജില്ല സാമൂഹ്യശാസ്ത്രം ക്ലബ്ബ് സെക്രട്ടറി ശ്രീ വി പി സാജന്‍, പ്രിജിത്ത് പി അശോക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സ്ക്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്
ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇലക്ട്രോണിക് വോട്ടീംഗ് മെഷീന്‍ ( ലാപ് ടോപ്പ്) ഉപയോഗിച്ച് ഇത്തവണത്തെ തെരെഞ്ഞെടുപ്പ് നടത്തി. 10 F, 8 E എന്നീ ക്ലാസ്സുകളിലാണ്. ആദ്യം തെരെഞ്ഞെടുപ്പു നടന്നത്. ഹെഡ്മിസ്ട്രസ് പി ആര്‍ ലത, സികെ ബിജു, എസ് ഐ ടി സി - പി കെ സൂരജ് , അരുണ്‍ അരവിന്ദ്, ടി ആര്‍ ബിന്നി എന്നിവര്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)