പറവൂര്‍ എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളില്‍, 2015അന്താരാഷ്ട്ര മണ്ണു വര്‍ഷ ആചരണത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മണ്ണ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും, ക്ലബ്ബംഗങ്ങള്‍ തയ്യാറാക്കുന്ന മണ്ണ് -ഡോക്ക്യൂമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും 15-07-2015 ന് ബഹുമാനപ്പെട്ട പറവൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ എം കെ മുരളി നിര്‍വഹിച്ചു. ഇതോടൊപ്പം തന്നെ സ്ക്കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് അവരുടെ പഠന ആവശ്യത്തിനനുസരിച്ചുള്ള പഠനോപകരണങ്ങള്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ തന്നെ നല്‍കുന്ന ' സഹപാഠിക്കൊരു സഹായം' പരിപാടിയും നടന്നു. നൂറോളം കുട്ടികള്‍ക്ക് വിവിധങ്ങളായ പഠനോപകരണങ്ങള്‍ നല്‍കി.
പി.ടി.എ പ്രസിഡന്റ് ശ്രീ സി.പി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ആര്‍.ലത സ്വാഗതം ആശംസിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീമതി സി ആര്‍ ബീന, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി എന്‍ എസ് സുമ, ഡെപ്യൂട്ടി എച്ച് എം ശ്രീ സി കെ ബിജു,
സ്റ്റാഫ് സെക്രട്ടറി ശ്രീ കെ. വി. സാഹി, ശ്രീ വി പി അനൂപ് എന്നിവര്‍ സംസാരിച്ചു.
സഹപാഠിക്കൊരു സഹായം
മണ്ണ്- ഡോക്യൂമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം
സുമടീച്ചര്‍
No comments:
Post a Comment