Tuesday, 28 July 2015
Wednesday, 15 July 2015
സഹപാഠിക്കൊരുസഹായം- അന്താരാഷ്ട്ര മണ്ണുവര്‍ഷം
പറവൂര്‍ എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളില്‍, 2015അന്താരാഷ്ട്ര മണ്ണു വര്‍ഷ ആചരണത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മണ്ണ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും, ക്ലബ്ബംഗങ്ങള്‍ തയ്യാറാക്കുന്ന മണ്ണ് -ഡോക്ക്യൂമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും 15-07-2015 ന് ബഹുമാനപ്പെട്ട പറവൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ എം കെ മുരളി നിര്‍വഹിച്ചു. ഇതോടൊപ്പം തന്നെ സ്ക്കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് അവരുടെ പഠന ആവശ്യത്തിനനുസരിച്ചുള്ള പഠനോപകരണങ്ങള്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ തന്നെ നല്‍കുന്ന ' സഹപാഠിക്കൊരു സഹായം' പരിപാടിയും നടന്നു. നൂറോളം കുട്ടികള്‍ക്ക് വിവിധങ്ങളായ പഠനോപകരണങ്ങള്‍ നല്‍കി.
പി.ടി.എ പ്രസിഡന്റ് ശ്രീ സി.പി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ആര്‍.ലത സ്വാഗതം ആശംസിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീമതി സി ആര്‍ ബീന, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി എന്‍ എസ് സുമ, ഡെപ്യൂട്ടി എച്ച് എം ശ്രീ സി കെ ബിജു,
സ്റ്റാഫ് സെക്രട്ടറി ശ്രീ കെ. വി. സാഹി, ശ്രീ വി പി അനൂപ് എന്നിവര്‍ സംസാരിച്ചു.
സഹപാഠിക്കൊരു സഹായം
മണ്ണ്- ഡോക്യൂമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം
സുമടീച്ചര്‍
Tuesday, 14 July 2015
Saturday, 11 July 2015
സൈബര്‍ ക്രൈം - ക്ലാസ്സ്
11-07-2015 സ്ക്കൂള്‍ ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ക്രൈമിനെക്കുറിച്ച് ക്ലാസ്സ് നടന്നു. ഐ ടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രയിനര്‍ ശ്രീ ജയദേവന്‍ സാര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. സി കെ ബിജു അദ്ധ്യക്ഷത വഹിച്ചയോഗം ഹെഡ് മിസ്ട്രസ് ശ്രീമതി പി ആര്‍ ലത ഉദ്ഘാടനം ചെയ്തു. SITC ശ്രീ പി കെ സൂരജ് സ്വാഗതവും, JSITC ശ്രീമതി സി എന്‍ രശ്മി നന്ദി രേഖപ്പെടുത്തി.
Tuesday, 7 July 2015
Monday, 6 July 2015
മാഡം ക്യൂറി ദിനാചരണം
ഫിസിക്സിലും കെമിസ്ട്രിയിലും നോബല്‍ സമ്മാനം നേടിയ ഏക വനിതയായ മാഡം ക്യൂറിയുടെ ഓര്‍മ്മയ്ക്കായി വിവിധ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടന്നു. ശ്രീമതി സി ആര്‍ ബീന, ശ്രീമതി എന്‍ എസ് സുമ, ശ്രീമതി ദീപ്തി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി
Internal Support Mission team visited the school
The ISM team containing DD, AEO. DIET faculty, BPO, The trainers form BRC visited to our school. They gave grand support.
ഡോ. പി. ആര്‍. ശാസ്ത്രി അനുസ്മരണം
സ്ക്കൂള്‍ സ്ഥാപകന്‍ ശ്രീ പി ആര്‍ ശാസ്ത്രികളുടെ 17ാമത് ചരമവാര്‍ഷികം ജൂലായ് 2 ന് സ്ക്കൂള്‍ ഹാളില്‍ വച്ചു നടന്നു. പറവൂര്‍ ജോയിന്റ് ആര്‍ ടി ഓ ശ്രീ ആദര്‍ശ് കുമാര്‍ സാര്‍ സമ്മേളനം ഉദ്ഷാടനം ചെയ്തു. മൂന്‍ പ്രിന്‍സിപ്പലും ശാസ്ത്രിസാറിന്റെ പ്രിയശിഷ്യനുമായ ശ്രീ എം വി ഷാജിസാര്‍ അനുസ്മണപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി ശ്രീ ഹരിവിജയന്‍ മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. ആര്‍ ശാസ്ത്രി എന്റോവിമെന്റ് വിതരണം ചെയ്തു. ഉപജില്ലാതല ഉപന്യാസ വിജയികള്‍ക്ക് പുരസ്ക്കാരവും നല്‍കി.
Subscribe to:
Posts (Atom)