ഈ വര്‍ഷത്തെ ലോക ലഹരിവിരുദ്ധദിനം വിവിധപരിപാടികളോടെ ആചരിച്ചു. എന്‍ സി സി, ജൂനിയര്‍ റെഡ്ക്രോസ് , എന്‍ എസ് എസ് എന്നീ സംഘടനകളുടെ ലഹരിവിരുദ്ധ പ്രതിജ്ഞയും റാലിയും നടന്നു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ഫിലിം പ്രദര്‍ശനം, സയന്‍സ് ക്ലബ്ബിന്റെ സെമിനാറും ഡോക്യൂമെന്ററിയും നടന്നു. വായനവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ റീഡിംഗ് കോംപറ്റീഷനും നടന്നു.
സ്ക്കൂള്‍ മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍, സെക്രട്ടറി ശ്രീ ഹരി വിജയന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ ഡി ബാബു, ശ്രീ ജയരാജ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത, പ്രിന്‍സിപ്പല്‍ ശ്രീമതി ഇ ജി ശാന്തകുമാരി എന്നിവരും വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment