ഈ വര്‍ഷത്തെ ലോക ലഹരിവിരുദ്ധദിനം വിവിധപരിപാടികളോടെ ആചരിച്ചു. എന്‍ സി സി, ജൂനിയര്‍ റെഡ്ക്രോസ് , എന്‍ എസ് എസ് എന്നീ സംഘടനകളുടെ ലഹരിവിരുദ്ധ പ്രതിജ്ഞയും റാലിയും നടന്നു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ഫിലിം പ്രദര്‍ശനം, സയന്‍സ് ക്ലബ്ബിന്റെ സെമിനാറും ഡോക്യൂമെന്ററിയും നടന്നു. വായനവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ റീഡിംഗ് കോംപറ്റീഷനും നടന്നു.
സ്ക്കൂള്‍ മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍, സെക്രട്ടറി ശ്രീ ഹരി വിജയന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ ഡി ബാബു, ശ്രീ ജയരാജ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത, പ്രിന്‍സിപ്പല്‍ ശ്രീമതി ഇ ജി ശാന്തകുമാരി എന്നിവരും വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Friday, 26 June 2015
Wednesday, 24 June 2015
കാണാതെയും കേള്‍ക്കാതെയും ഒരു നാള്‍......
ഹെലൻ ആദംസ് കെല്ലർ (ജൂൺ 27, 1880 - ജൂൺ 1, 1968).
പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവർ
സ്വപ്രയത്നം കൊണ്ട് സാഹിത്യം,സാമൂഹ്യപ്രവർത്തനം,അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ചു.
ഹെലനെ പഠനത്തിന്റെ വഴിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ 'ആനി സള്ളിവന്‍' എന്ന അധ്യാപിക അധ്യാപനത്തിന്റെ ഉദാത്തമാതൃകയുമായി.
ഹെലന്‍ കെല്ലറുടെയും ആനി സള്ളിവന്റെയും ജീവിതവും,
കാഴ്ചയും കേള്‍വിയും ഇല്ലാത്തലോകത്ത് ജീവിക്കേണ്ടത് അനുഭവിക്കുന്നതിനുള്ള വേറിട്ട പ്രവര്‍ത്തനമാണ് സ്ക്കൂളിലെ റിസോഴ്സ് ടീച്ചറായ ഫിജി ടീച്ചറുടെ നേതൃത്വത്തില്‍ നടന്നത്.
ഒരോ 9-ം ക്ലാസ്സിലെയും താല്പര്യമുള്ള മൂന്നു കുട്ടികളെ വീതം കണ്ണും കാതും കെട്ടി, കാഴ്ചയും കേള്‍വിയുമില്ലാത്ത ലോകത്തേക്ക് രാവിലെ മുതല്‍ വിട്ടു.മറ്റു കുട്ടികള്‍ അവരോട് പെറുമാറേണ്ടത് എങ്ങിനെ എന്ന് ശീലിപ്പിക്കുകയും ചെയ്യുന്ന മികവാര്‍ന്ന പ്രവര്‍ത്തനമായിരുന്നു ഇത്. ഉച്ചയക്ക് ശേഷം കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഹെഡ് മിസ്ട്രസ് പി ആര്‍ ലത ടീച്ചറും 9ം ക്ലാസ്സിലെ ക്ലാസ്സ്ടീച്ചര്‍മാരും പരിപാടിക്ക് നേതൃത്വം നല്‍കി.
Saturday, 20 June 2015
Sunday, 14 June 2015
എന്‍ എസ് എസ് - എന്‍ സി സി വാര്‍ത്തകള്‍
യോഗ പരിശീലനം
എന്‍ സി സി കേഡറ്റുകളുടെ യോഗ പരിശീലനം. വിവധ വിദ്യാലയങ്ങളില്‍ നിന്നുള്ള എന്‍ സി സി കേഡറ്റുകള്‍ പങ്കെടുത്തു.
Friday, 5 June 2015
700 കോടി സ്വപ്നങ്ങളും...ഒരൊറ്റഭൂമിയും....!
ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിനം വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.
പരിസ്ഥിതിദിന പ്രതിജ്ഞ, നക്ഷത്രവൃക്ഷങ്ങള്‍ നടീല്‍(എന്‍ സിസി & എന്‍ ജി സി) പരിസ്ഥിതിദിന റാലി(എസ് എന്‍ വി സയന്‍സ് ക്ലബ്ബ്), സൈക്കിള്‍ റാലി(സോഷ്യല്‍ സയന്‍സ് ക്ലബ്ബ്), ക്വിസ് മത്സരം- പോസ്റ്റര്‍ മത്സരം(സയന്‍സ് ക്ലബ്ബ്), പരിസ്ഥിതിദിന സന്ദേശം( ജൂനിയര്‍ റെഡ്ക്രോസ്), മരം നടലും പ്രതിജ്ഞയും (ഒയിസ്ക), സെമിനാറും മരം നടലും( എന്‍ എസ് എസ്) എന്നിങ്ങനെ വിവിധ സമാന്തര പരിപാടികളാണ് നടന്നത്.
പരിസ്ഥിതിദിന പ്രതിജ്ഞ, നക്ഷത്രവൃക്ഷങ്ങള്‍ നടീല്‍(എന്‍ സിസി & എന്‍ ജി സി) പരിസ്ഥിതിദിന റാലി(എസ് എന്‍ വി സയന്‍സ് ക്ലബ്ബ്), സൈക്കിള്‍ റാലി(സോഷ്യല്‍ സയന്‍സ് ക്ലബ്ബ്), ക്വിസ് മത്സരം- പോസ്റ്റര്‍ മത്സരം(സയന്‍സ് ക്ലബ്ബ്), പരിസ്ഥിതിദിന സന്ദേശം( ജൂനിയര്‍ റെഡ്ക്രോസ്), മരം നടലും പ്രതിജ്ഞയും (ഒയിസ്ക), സെമിനാറും മരം നടലും( എന്‍ എസ് എസ്) എന്നിങ്ങനെ വിവിധ സമാന്തര പരിപാടികളാണ് നടന്നത്.
Tuesday, 2 June 2015
Subscribe to:
Posts (Atom)