flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday, 25 July 2014

RED CROSS - Clean Campus Programme


ജൂനിയര്‍ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ക്ലാസ്സിലും ശുചീകരണപ്രവര്‍നങ്ങള്‍ നടത്തി. ശ്രീ കെ.വി. സാഹി, ശ്രീ. സി. ആര്‍ ഭാഗ്യരാജ് , മാസ്റ്റര്‍ ഗൗതം കൃഷ്ണ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Wednesday, 23 July 2014

റോഡ് സേഫ്റ്റി ക്ലബ്ബ് - പ്രവര്‍ത്തനോദ്ഘാടനം



 എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം , പറവൂര്‍ എസ്. എന്‍. ‍ഡി. പി യൂണിയന്‍ സെക്രട്ടറി ശ്രീ. ഹരി വിജയന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. സി. പി.ജയന്‍ അദ്ധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ ബെന്നി വര്‍ഗ്ഗീസ് പോസ്റ്റര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയും ക്ലാസ്സ് ​നയിക്കുകയും ചെയ്തു.ശ്രീ. സി.കെ ബിജു സ്വാഗതവും, കുമാരി നിമിത മുരളീധരന്‍ നന്ദിയും രേഖപ്പെടുത്തി. ശ്രീ. അരുണ്‍ അരവിന്ദ്, ശ്രീമതി, കെ.വി.ഷീല, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Friday, 18 July 2014

English club _ Inauguration



Smt. Parvathy teacher, famous English teacher Inaugurated English Club. Headmistress Smt. P. R Letha presided the function. The welcome speech was by Kumari. Arya Lakshmi Wilson and the vote of thanks by Kumari. Anjali. Parvathy teacher took a grand class to the  participants.

Wednesday, 2 July 2014

ഡോ. പി. ആര്‍ ശാസ്ത്രി ദിനം

സ്ക്കൂള്‍ സ്ഥാപകന്‍, ഡോ. പി. ആര്‍ ശാസ്ത്രി സാര്‍ അനുസ്മരണം ‍ജൂലായ് 2 ബുധനാഴ്ച നടന്നു. സ്കൂള്‍ മാനേജര്‍ ശ്രീ. സി. എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ച യോഗം ശ്രീ. പി. രാജീവ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ എം ബി സ്യമന്തഭദ്രന്‍ എന്റോവ് മെന്റ് വിതരണം ചെയ്തു. എസ്. എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി ശ്രീ ഹരിവിജയന്‍, പി.ടി.എ പ്രസിഡന്റ് ശ്രീ സി പി ജയന്‍, എന്‍ എന്‍ ഡി പി യോഗം ഡയറക്ടര്‍മാരായ ശ്രീ . പി. എസ് ജയരാജ്, ശ്രീ ഡി. ബാബു, ശ്രീ ബിനു, ശ്രീ.പ്രസന്നകുമാര്‍ ,  മാതൃസംഗമം ചെയര്‍പേഴ്സണ്‍ ശ്രീമതി ബിന്ദു വിക്രമന്‍, ശ്രീമതി കെ വി ഷീല, ശ്രീമതി പി കെ എന്‍ നിഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, പ്രിന്‍സിപ്പള്‍ ശ്രീ എം വി ഷാജി സ്വാഗതവും, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത നന്ദിയും രേഖപ്പെടുത്തി.