flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Monday, 2 June 2014

പ്രവേശനോത്സവം 2014

ഈ വര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവം 2014 ജൂണ്‍ 2 രാവിലെ 9.30 ന് ആരംഭിച്ചു. സ്ക്കൂളിലെ വാദ്യകലാകാരന്‍മാരായ വിദ്യാര്‍ത്ഥികളുടെ നേതൃത്തില്‍ ചെണ്ടമേളത്തോടെയാണ് എല്ലാവരെയും രാവിലെ വരവേറ്റത്. കൃത്യം പത്തുമണിക്ക് മീറ്റിംഗ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ആര്‍ . ലത സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. എം വി. ഷാജി സാര്‍ അദ്ധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ് ശ്രീ. സി. പി.ജയന്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജ്മെന്റ് ഡയറക്ടര്‍ ശ്രീ. ഡി.ബാബു മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലറും അദ്ധ്യാപികയുമായ ശ്രീമതി ഷീലടീച്ചര്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. മാതൃസംഗമം ചെയര്‍പേഴ്സണ്‍ ശ്രീമതി ബിന്ദു വിക്രമന്‍, പി.ടി. എ വൈസ് പ്രസിഡന്റ് ശ്രീ. വി. എന്‍ നാഗേഷ്, ശ്രീ. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ അശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വായിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീ വിജുനാഥ് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന കലോത്സവ വിജയികളായ വിദ്യാര്‍ത്ഥികള്‍ സ്വാഗതഗാനം ആലപിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പി.കെ.എന്‍ നിഷ നന്ദി രേഖപ്പെടുത്തി.
യോഗത്തില്‍ വച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച 17വിദ്യാര്‍ത്ഥികള്‍ക്കും, 9എപ്ലസ് നേടിയ 12 വിദ്യാര്‍ത്ഥികള്‍ക്കും NMMS, USS സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചവര്‍ക്കും പുരസ്ക്കാരങ്ങള്‍ നല്‍കി. വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ നഷ്ടപ്പെട്ടുപോയ രത്നാഭരണം പോലീസിലേല്‍പ്പിച്ച് സത്യസന്ധത തെളിയിച്ചതിന് പത്താംക്ലാസ്സിലെ 5 വിദ്യാര്‍ത്ഥികളെ യോഗത്തില്‍ അഭിനന്ദിക്കുകയും ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു.






1 comment:

  1. നല്ലൊരു അദ്ധ്യയന വർഷം ആശംസിക്കുന്നു.

    ReplyDelete