എസ്.എന്‍.വി.
സംസ്കൃത
ഹയര്‍സെക്കന്ററി സ്ക്കൂള്‍
എന്‍
പറവൂര്‍
ജാഗ്രതാസമിതി
രൂപീകരിച്ചു.
കുട്ടിക്കുറ്റവാളികള്‍,
സാമൂഹ്യവിരുദ്ധര്‍,
യാത്രക്കാര്‍ക്ക്
അപകടം ഉണ്ടാക്കുന്നരീതിയില്‍
അമിതവേഗത്തില്‍ വാഹനം
ഓടിക്കുന്നവര്‍,
ലഹരിപദാര്‍ത്ഥങ്ങള്‍ക്ക്
അടിമകളായവര്‍ തുടങ്ങിയവരുടെ
ഉപദ്രവങ്ങളില്‍ നിന്ന്
വിദ്യാര്‍ത്ഥികള്‍ക്കും,
സ്റ്റാഫംഗങ്ങള്‍ക്കും,
നാട്ടുകാര്‍ക്കും,
വിവിധയാത്രക്കാര്‍ക്കും
സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി
നന്ത്യാട്ടുകുന്നം
എസ്.എന്‍.വി.സംസ്കൃതഹയര്സെക് കന്ററി
സ്ക്കൂളിലെ പി.ടി.എ.,
സമീപസ്ഥാപനാങ്ങളായ
റസിഡന്‍സ് അസോസിയേഷനുകള്‍,
സന്നദ്ധസംഘടനകള്‍,
രാഷ്ട്രീയപ്രവര്‍ത്തകര്‍
എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍
ഒരു ജാഗ്രതാസമിതി രൂപീകരിച്ചു
പ്രവര്‍ത്തനമാരംഭിച്ചു.
സ്ക്കൂള്‍
മാനേജര്‍ ശ്രീ.സി.എന്‍.രാധാകൃഷ്ണന്‍
അദ്ധ്യക്ഷത വഹിച്ച പ്രസ്തുതയോഗം
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍
ശ്രീമതി.
വത്സല
പ്രസന്നകുമാര്‍ ഉദ്ഘാടനം
ചെയ്യുകയും നഗരസഭയുടെ എല്ലാ
പിന്തുണയും വാഗ്ദാനം ചെയ്യുകയും
ചെയ്തു.
പി.ടി.എ.
പ്രസിഡന്റ്
ശ്രീ.സി.പി.ജയന്‍
സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദീകരിച്ചു.
എന്‍.എസ്.എസ്.
പറവൂര്‍
താലൂക്ക് പ്രസിഡന്റ് അഡ്വ.
ആര്‍.മോഹന്‍കുമാര്‍,
പറവൂര്‍.എസ്.എന്‍.ഡി.പി.യൂണിയന്‍
സെക്രട്ടറി ശ്രീ.
ഹരി
വിജയന്‍,
വ്യാപാരി
വ്യവസായി അസോസിയേഷന്‍ പ്രതിനിധി
ശ്രീ.കെ.ജി.ബാലകൃഷ്ണന്‍,
താര
റസിഡന്‍സ് അസോസിയേഷന്‍
പ്രസിഡന്റ് ശ്രീ.പി.പി.എന്‍
മുകുന്ദന്‍,
സ്റ്റാര്‍
റസിഡന്‍സ് അസോസിയോഷന്‍
സെക്രട്ടറി ശ്രീ.എം.ആര്‍.ഗോപാലകൃഷ്ണന്‍,
രാഷ്ട്രീയപ്രവര്‍ത്തകനായ
ശ്രീ.ഷാജുമാത്യു,
സേവനവേദി
സെക്രട്ടറി ശ്രീ.എം.എസ്.രാജേഷ്,
ഇതരസംഘടനാ
പ്രവര്‍ത്തകരായ
ശ്രീ.കെ.എന്‍.ശങ്കരന്‍കുട്ടി,
എം.എസ്.രാധാകൃഷ്ണന്‍,
ഡി.ജി.അനില്‍കുമാര്‍,
കെ.കൃഷ്ണന്‍കുട്ടി
മുതലായവര്‍ പങ്കെടുക്കുകയും
ജാഗ്രതാസമിതി രൂപീകരണത്തിന്റെ
ആവശ്യങ്ങള്‍ ഊന്നിപ്പറയുകയും
എല്ലാവിധ സഹായസഹകരണങ്ങള്‍
വാഗ്ദാനം ചെയ്യുകയും ചെയ്തു.
പറവൂര്‍
പേലീസ് സബ് ഇന്‍സ്പെക്ടര്‍
ശ്രീ.ശ്രീകുമാരന്‍
നായര്‍,
അഡീഷണല്‍
എസ്.ഐ.
ശ്രീ.
ഷംസുദ്ദീന്‍,
ജോയിന്റ്
ആര്‍.ടി.ഓ.
പ്രതിനിധി
ശ്രീ എ.വി.ജോര്‍ജ്,
എന്നിവര്‍
ജാഗ്രതാസമിതി ശ്രദ്ധിക്കേണ്ടതും
ചെയ്യേണ്ടതുമായ വിഷയങ്ങളെ
സംബന്ധിച്ച് സംസാരിക്കുകയും
എല്ലാവിധ സഹായങ്ങളും
ഉറപ്പുനല്‍കുകയും ചെയ്തു.
ക്ഷണിക്കപ്പെട്ട
അയല്‍ക്കൂട്ട പ്രതിനിധികളും,
സഹകാരികളും,
പി.ടി.എ
.അംഗങ്ങളും
സ്റ്റാഫംഗങ്ങളുമെല്ലാം
പങ്കെടുത്ത യോഗം സമിതിയുടെ
നല്ലരീതിയിലുള്ള പ്രവര്‍ത്തനം
എപ്പോഴും ഉണ്ടാകണമെന്ന്
ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പാള്‍
ശ്രീ.എം.വി.ഷാജി
സ്വാഗതവും,
ഹെഡ്മിസ്ട്രസ്
ശ്രീമതി.പി.ആര്‍.ലത
നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment