നമ്മുടെ സ്ക്കൂള്‍ സ്ഥാപകനും ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുര്‍വേദ
ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ
പ്രവര്‍ത്തകനുമായ ഡോ.പി. ആര്‍. ശാസ്ത്രി സാറിന്റെ 15ം ചരമവാര്‍ഷിക ദിനം, 2013 ജൂലായ് 2ന് സ്ക്കൂളില്‍ വച്ച് സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് ശാസ്ത്രിസാറിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ ആരംഭിച്ചു. സ്ക്കൂള്‍ ഹാളില്‍ വച്ചു നടന്ന അനുസ്മരണസമ്മേളനത്തില്‍ മാനേജര്‍ ശ്രീ.സി. എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് എസ്.എന്‍.ഡി.പി.യൂണിയന്‍ സെക്രട്ടറി ശ്രീ.എ.ബി.ജയപ്രകാശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.എം.വി.ഷാജിസാര്‍ ഡോ.പി.ആര്‍.ശാസ്ത്രി അനുസ്മരണപ്രഭാഷണം നടത്തി. ശാസ്ത്രിസാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എന്റോവ്മെന്റ് യൂണിയന്‍ സെക്രട്ടറി ശ്രീ.ഹരി വിജയന്‍ വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ശ്രീ.സി.പി.ജയന്‍, മാതൃസംഗമം ചെയര്‍പേഴ്സണ്‍ ശ്രീമതി.ബിന്ദു വിക്രമന്‍, യോഗം ഡയറക്ടര്‍മാരായ ശ്രീ. പി.എസ്.ജയരാജ്, ശ്രീ.എം.പി.ബിനു, ശ്രീ.ഡി.ബാബു എന്നിവര്‍ ശാസ്ത്രി സാറിനെ അനുസ്മരിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.പി.ആര്‍.ലത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി.ശ്രീമതി.പി.കെ.എന്‍.നിഷ നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment