- "ഡോ. പി.ആര്‍ ശാസ്ത്രി - ഒരു തുളസിക്കതിരിന്റെ സുഗന്ധം പോലെ..... "
എന്ന പുസ്തകം കഴിഞ്ഞദിവസം പ്രകാശനം ചെയ്തു.
"ഡോ. പി.ആര്‍. ശാസ്ത്രി സാറിനെ സംബന്ധിച്ച് സമഗ്രതല സ്പര്‍ശിയായ ഒരു സമ്പൂര്‍ണ്ണ ജീവചരിത്രഗ്രന്ഥമാണ് ശ്രീ.സി.കെ.ഗംഗാധരന്‍ മാസ്റ്റര്‍ ഏറെ ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. നാനാതുറയില്‍പ്പെട്ട പിപഠിഷുക്കള്‍ക്ക് ഈടുറ്റ ഒരു റഫറന്‍സ്ഗ്രന്ഥമായി ഇതുപകരിക്കുമെന്നതില്‍ സംശയമില്ല. വിജ്ഞാനപ്രദങ്ങളായി പല ചരിത്രരേഖകളും ഈ കൃതിയെ ഉത്കൃഷ്ടമാക്കുന്നു. ....."