Manorama Online | Education & Jobs | Achievers |
About online education job
Friday, 30 December 2011
Sunday, 4 December 2011
ആമുഖം
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുര്‍വേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.പി. ആര്‍. ശാസ്ത്രികളാണ് 1935 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തില്‍ പറവൂര്‍ ടൗണില്‍ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂള്‍ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവില്‍ ഇന്നത്തെ നിലയില്‍ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. സ്കൂളില്‍ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.
സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി, കാഥിക ചക്രവര്‍ത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു. സുപ്രസിദ്ധ കാര്‍ഡിയോളജിസ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജ് സീനിയര്‍ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രന്‍, ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ, ആകാശവാണി-ദൂരദര്‍ശന്‍ അസി. ഡയറക്ടര്‍ ശ്രീ. സി. പി. രാജശേഖരന്‍, മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ശ്രീ. വില്‍സണ്‍ എന്നിവരെല്ലാം ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു.
1964 ലാണ് ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. 1998-ല്‍ ഹയര്‍ സെക്കന്‍ററി കോഴ്സ് അനുവദിക്കപ്പെട്ടു. ഡോ. പി. ആര്‍. ശാസ്ത്രികള്‍ തന്റെ അവസാന നാളുകളില്‍ വിദ്യാലയം എസ്. എന്‍. ഡി. പി. യൂണിയന്‍ കൈമാറുകയും, യൂണിയന്‍ അത് പൂര്‍വ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 2004 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 750 കുട്ടികളും ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 62 പേരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 32 പേരും അദ്ധ്യാപകരാണ്. ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.
പഠന - പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്. എസ്.എസ്. എല്‍.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. എന്‍. വി. സംസ്ക്രിത ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്.
എസ്. എന്‍. വി.സയന്‍സ് ക്ലബ്ബ്, എസ്. എന്‍. വി. മ്യൂസിക്, എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, എസ്. എന്‍. വി. വോളി ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്, എന്‍. എസ്, എസ് യൂണിറ്റ്, സര്‍ഗ്ഗ വേദി, ഹെല്‍ത്ത് ക്ലബ്ബ്, റെഡ് ക്രോസ്, എന്നീ സംഘടനകള്‍, പുതുമയുള്ള തനതു പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു

Subscribe to:
Posts (Atom)